Also Read: ഇന്നത്തെ ഓഹരി വിപണി സാങ്കേതിക വിശകലനം
ശനിയാഴ്ച വരെ തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ ലഭിച്ചേക്കും. പത്തനംതിട്ട, വയനാട്, കൊല്ലം ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചു. വെള്ളിയാഴ്ചയോടെ വടക്കന്‍ കേരളത്തിലും മഴ കിട്ടും. സംസ്ഥാനത്ത് താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന് കണക്ക് പ്രകാരം, സംസ്ഥാനത്ത് ചൊവ്വാഴ്ച ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് എരുമയൂരിലാണ്. 40 ഡിഗ്രി സെല്‍ഷ്യസ്.
ഉയര്‍ന്ന ചൂടാണ് സംസ്ഥാനത്ത് പലയിടങ്ങളിലും രേഖപ്പെടുത്തുന്നത്. കോട്ടയത്ത് 37.6, പാലക്കാട് 37.4 എന്നിങ്ങനെ ആയിരുന്നു ചൂട്. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നല്‍കിയിരിക്കുന്ന വേനല്‍ കാല ജാഗ്രതാ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Read Latest Kerala News and Malayalam News
രോഗികളോട് അപമര്യാദയായി പെരുമാറി; ഡോക്ടർ അറസ്റ്റിൽ |Taluk Hospital