Sumayya P | Lipi | Updated: 11 Jul 2021, 01:36:00 PM
മതിയായ ആരോഗ്യപരമായ കാരണങ്ങളില്ലാതെ വാക്സിന് എടുക്കാന്‍ തയ്യാറാകാതിരിക്കുന്ന ആളുകള്‍ക്കെതിരേയാണ് നടപടി സ്വീകരിക്കുക
ഹൈലൈറ്റ്:
- 12.7 ലക്ഷത്തോളം പേര്‍ക്ക് ഇതിനകം രണ്ട് ഡോസ് വാക്സിനും നല്കി
- ആഗസ്ത് അവസാനത്തോടെ രാജ്യത്തെ 65 മുതല്‍ 70 വരെ ശതമാനം ജനങ്ങള്‍ക്കും ചുരുങ്ങിയത് ഒരുഡോസ് വാക്സിനെങ്കിലും നല്കാന് ലക്ഷ്യം
മതിയായ ആരോഗ്യപരമായ കാരണങ്ങളില്ലാതെ വാക്സിന് എടുക്കാന്‍ തയ്യാറാകാതിരിക്കുന്ന ആളുകള്‍ക്കെതിരേയാണ് നടപടി സ്വീകരിക്കുക. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും തുടര്‍ന്ന് സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കാണ് വാക്സിനേഷന് നിര്‍ബന്ധമാക്കുക. അതിനു ശേഷം സാധാരണ ജനങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും.
Also Read: സൗദിയില്‍ ഇനി മുതല്‍ എണ്ണ വില കൂടില്ല; അധിക വില സര്‍ക്കാര്‍ നല്‍കും
രാജ്യത്ത് വാക്സിനേഷന് കൂടുതല്‍ ശക്തിപ്പെടുത്തുകയും അത് വഴി സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണിത്. ആഗസ്ത് അവസാനത്തോടെ രാജ്യത്തെ 65 മുതല്‍ 70 വരെ ശതമാനം ജനങ്ങള്‍ക്കും ചുരുങ്ങിയത് ഒരുഡോസ് വാക്സിനെങ്കിലും നല്‍കാനാണ് ഒമാന്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്. 12.7 ലക്ഷത്തോളം പേര്‍ക്ക് ഇതിനകം രണ്ട് ഡോസ് വാക്സിനും നല്‍കിക്കഴിഞ്ഞു. 42 ലക്ഷം ഫൈസര്‍ വാക്സിന് ഡോസുകള്‍ ഉള്‍പ്പെടെ 70 ലക്ഷം ഡോസ് വാക്സിനാണ് ഒമാന്‍ ഇതിനകം തയ്യാറാക്കിയിരിക്കുന്നത്.
‘ഇന്ധന നികുതി വിഹിതം ഒഴിവാക്കൂ’; സര്‍ക്കാരിനോട് കെ സുധാകരൻ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : oman plans to make covid vaccination compulsory
Malayalam News from malayalam.samayam.com, TIL Network