Also Read: കുഞ്ഞിനെ മടിയിൽ വച്ച ഷെയ്ഖ് മുഹമ്മദിനടുത്ത് ഷെയ്ഖ് ഹംദാൻ; ചിത്രങ്ങൾ പുറത്ത്
‘ഞങ്ങള്‍ ഇത് ചെയ്തു! പ്രശസ്തമായ ബുര്‍ജ് അല്‍ അറബിന്റെ ഹെലിപാഡില്‍ ആദ്യമായി വിമാനം ഇറങ്ങുന്നത് കാണുക,’ വിമാനം ലാംഡ് ചെയ്ത ശേഷം സാപിയേല പറഞ്ഞു. വീഡിയോ പോസ്റ്റ് ചെയ്ത റെഡ് ബുള്‍ മോട്ടോര്‍സ്പോര്‍ട്സും ലോകത്തെ ഇത്തരം ഒന്നാമത്തെ സംഭവമാണെന്ന് ഇതിനെ വിശേഷിപ്പിച്ചു. ഫ്ലൈറ്റിന്റെയും ലാന്‍ഡിംഗിന്റെയും ചിത്രങ്ങളും ദുബായ് മീഡിയ ഓഫീസും പ്രസിദ്ധീകരിച്ചു, 650-ലധികം തവണ ലാന്‍ഡിംഗ് പരിശീലനം നടത്തിയ ശേഷമാണ് ഇത്തരമൊരു സാഹസികതയ്ക്ക് അദ്ദേഹം തുനിഞ്ഞതെന്നും മീഡിയ ഓഫീസ് അറിയിച്ചു.
Also Read: ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മലയാളി ഉൾപ്പെടെ മൂന്നു പേർക്ക് സമ്മാനം
‘വ്യക്തമായ സൂചനകളില്ലാതെ 200 മീറ്റര്‍ ഉയരത്തില്‍ ലാന്‍ഡ് ചെയ്യുന്നത് നിലത്ത് ഇറങ്ങുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. എനിക്ക് എന്റെ സ്വന്തം കഴിവുകളെ പൂര്‍ണ്ണമായി വിശ്വസിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ഹെലിപാഡില്‍, തെറ്റുകള്‍ക്ക് അവസരമില്ലായിരുന്നു.’- സെപിയേല പിന്നീട് റെഡ് ബുള്ളിന്റെ വെബ്സൈറ്റില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. ‘എന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതില്‍ എനിക്ക് സന്തോഷമുണ്ട്,’ സ്റ്റണ്ടിന് ശേഷം ചെപിയേല പറഞ്ഞു. ലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍ക്ക് പേരുകേട്ട അമേരിക്കന്‍ നിര്‍മ്മാതാക്കളായ കബ് ക്രാഫ്റ്റേഴ്സ് നിര്‍മ്മിച്ചതാണ് ചെപിയേല പറത്തിയ വിമാനം.
ഈ സാഹസിക ലാന്‍ഡിംഗിന് പറ്റുന്ന വിധം കബ്ക്രാഫ്ര്റ്റേഴ്സിലെ എഞ്ചിനീയര്‍മാര്‍ അമേരിക്കന്‍ ഏവിയേഷന്‍ എഞ്ചിനീയര്‍ മൈക്ക് പാറ്റേയുമായി ചേര്‍ന്ന് വിമാനത്തില്‍ പല മാറ്റങ്ങളും വരുത്തിയിരുന്നു. വിമാനത്തിന്റെ ഭാരം 425 കിലോയാക്കി കുറച്ചു. ഇന്ധന ടാങ്ക് പിന്നിലേക്ക് മാറ്റി. ബ്രേക്കിങ് ശേഷി വര്‍ധിപ്പിച്ചു. ഹെലിപാഡില്‍ നിന്ന് ടേക്ക് ഓഫ് സാധ്യമാവും വിധം വിമാനത്തിന്റെ കരുത്തും വര്‍ധിപ്പിച്ചു.
Read Latest Gulf News and Malayalam News
എംഡിഎംഎയുമായി മൂന്ന് പേര് പിടിയില്‍