അത്ഭുതം തരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് മഹ്സൂസിന്റെ രൂപത്തിൽ എത്തിയെന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ദിപീഷ് പറയുന്നു.
മുൻപ് മഹ്സൂസിൽ നിന്ന് ചെറിയ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത് ഇത് ആദ്യമാണ്. എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. കുറച്ച് സാമ്പത്തിക ബാധ്യതയുണ്ട്. ഇതൊരു വലിയ അനുഗ്രമാണ് താൻ കാണുന്നത്. മഹ്സൂസിനോട് ആത്മാര്‍ഥമായി നന്ദി പറയുന്നു എന്ന് അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.
Also Read: മലയാളി യുവാവിനെ ദുബായിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി
മഹ്സൂസിന്റെ സമ്മാന ഘടനയിൽ പുതിയ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. അതാണ് ഗ്യാരണ്ടീഡ് മില്യണയര്‍. പുതിയ മാറ്റത്തിലൂടെ അര്‍ഹരായ മത്സരാര്‍ഥികള്‍ക്ക് കൂടുതൽ അവസരങ്ങൾ ആണ് നൽകുന്നത്. മഹ്സൂസ് വീക്കിലി പ്രൈസുകളിൽ മാറ്റം വന്നിട്ടുണ്ട്. എന്നാൽ പങ്കെടുക്കാനുള്ള നിയമങ്ങള്‍ മാറിയിട്ടില്ല. 35 ദിര്‍ഹം മുടക്കി മഹ്സൂസ് വാട്ടര്‍ ബോട്ടിൽ വാങ്ങുക. ഓരോ ആഴ്ച്ചയും നടക്കുന്ന നറുക്കെടുപ്പിലും കൂടാതെ 20,000,000 ദിര്‍ഹം സമ്മാനമുള്ള ഗ്രാൻഡ് ഡ്രോയിയും പങ്കെടുക്കാൻ സാധിക്കും. പുതിയ ഗ്യാരണ്ടീഡ് മില്യണയര്‍ നറുക്കെടുപ്പിൽ ആഴ്ച്ചതോറും പങ്കെടുക്കാനും സമ്മാനം സ്വന്തമാക്കാനും സാധിക്കും.
Read Latest Gulf News and Malayalam News
റേഷൻ കട സസ്പെൻഡ് ചെയ്തത് കേടുവന്ന അരിയുടെ കണക്കെടുക്കാതെയെന്ന് ഉടമ |Ration Shop