Authored by Karthik KK | Samayam Malayalam | Updated: 15 Mar 2023, 4:22 pm
കൊവിഡ് കാലത്ത് ഭാര്യ അറിയാതെ സഹപ്രവർത്തകയെ യുവാവ് വിവാഹം കഴിക്കുകയായിരുന്നു. രണ്ട് ബന്ധത്തിലും സോഫ്റ്റ്വെയർ എഞ്ചിനീയറായ യുവാവിന് കുട്ടികളുണ്ട്.
ഹൈലൈറ്റ്:
- ഗ്വാളിയോർ കുടുംബ കോടതിയിലാണ് ഒന്നാം ഭാര്യ പരാതി നൽകിയത്
- വർക്ക് ഫ്രം ഹോം കാലത്ത് ഇയാൾ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പോയിരുന്നു
- രണ്ടാം ഭാര്യയിൽ ഒരു പെൺകുഞ്ഞുണ്ട്
2018ലാണ് 28 കാരനായ യുവാവും 26 കാരിയായ ആദ്യ ഭാര്യയും തമ്മിലുള്ള വിവാഹം നടന്നത്. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. ഗുരുഗ്രാമിലായിരുന്നു സോഫ്റ്റ്വെയർ എഞ്ചിനീയറായ യുവാവിന്റെ ജോലി. ഭാര്യയും മകനുമായി ഇവിടെ താമസിച്ചു വരുന്നതിനിടെയാണ് കൊവിഡ് വ്യാപിച്ചത്. പിന്നാലെ ഇവർ ഗ്വാളിയോറിലേക്ക് മടങ്ങി. ഈ സമയം യുവാവിന് വർക്ക് ഫ്രം ഹോം ആയിരുന്നു. കുറച്ചു ദിവസം വീട്ടിൽ കഴിഞ്ഞ ശേഷം യുവാവ് ഗുരുഗ്രാമിലേക്ക് പോയി. കൊവിഡ് പിൻവാങ്ങിയിട്ടും ഇയാൾ വീട്ടിലേക്ക് മടങ്ങിയെത്തിയില്ല.
താലിബാൻ നേതാക്കൾ കോഴിക്കോട് ഐഐഎം പരിപാടിയിൽ, ക്ഷണിച്ചത് കേന്ദ്രസർക്കാരെന്ന് സ്ഥാപനം; പരിശീലനം എന്തിന്?
ഭർത്താവിനെ കാണാതെ ആദ്യ ഭാര്യ ഗുരുഗ്രാമിലെത്തി അന്വേഷിച്ചപ്പോഴാണ് ഇയാൾ 2021ൽ സഹപ്രവർത്തകയെ വിവാഹം കഴിച്ചെന്ന കാര്യം അറിയുന്നത്. ഈ ബന്ധത്തിൽ യുവാവിനും രണ്ടാം ഭാര്യക്കും ഒരു മകൾ പിറക്കുകയും ചെയ്തിരുന്നു. ഇതോടെ പരാതി നൽകാൻ ആദ്യ ഭാര്യ തീരുമാനിക്കുകയായിരുന്നു. കേസിന്റെ ഭാഗമായി വക്കീൽ സമവായത്തിന് ശ്രമിക്കവെയാണ് ആഴ്ചയിലെ മൂന്ന് ദിവസം വീതം പങ്കിടാനുള്ള തീരുമാനത്തിൽ മൂവരും എത്തിയത്.
പ്രത്യേക പരിശീലനത്തിനായി ജിമ്മിലേക്ക് വിളിച്ചു വരുത്തും, പിന്നീട് നടക്കുന്നത്… മലയാളിയായ കോളേജ് പ്രിൻസിപ്പൽ ചെന്നെയിൽ അറസ്റ്റിൽ
ആഴ്ചയിൽ മൂന്ന് ദിവസം വീതം ഭാര്യമാർക്കായി പങ്കിട്ടു നൽകണമെന്നും ഏഴാം ദിവസമായ ഞായറാഴ്ച യുവാവിന് ഇഷ്ടമുള്ള ഭാര്യക്കൊപ്പം കഴിയാമെന്നുമാണ് കരാറിൽ പറയുന്നത്. ഹിന്ദു ആചാര പ്രകാരം ആദ്യ വിവാഹ ബന്ധം വേർപെടുത്താതെ രണ്ടാമത് വിവാഹം കഴിക്കുന്നത് ശിക്ഷാർഹമാണെന്നും ഇത് ജോലി നഷ്ടമാകുന്നതിന് ഇടയാക്കുമെന്നും യുവാവിനെ വക്കീൽ അറിയിച്ചു. ഇതോടെയാണ് ആഴ്ചയിലെ മൂന്ന് ദിവസങ്ങൾ വീതം ഭാര്യമാർക്കായി പങ്കിട്ടു നൽകാമെന്ന് യുവാവ് സമ്മതിച്ചത്. കോടതിക്കു പുറത്തുവെച്ചാണ് മൂവരും കരാറിൽ ഒപ്പിട്ടത്. കരാർ ലംഘിച്ചാൽ ആദ്യഭാര്യക്ക് കോടതിയെ സമീപിക്കാമെന്നാണ് കരാറിൽ പറയുന്നത്.
സൂറത്തിലെ വജ്രവ്യാപാരികൾ തെരുവിൽ | Diamond Traders | Surat
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക