പോഷകാഹാരക്കുറവ്, ഉറക്കക്കുറവ്, സ്ട്രെസ്, പ്രായം, മദ്യപാനം, പുകവലി എന്നിവയെല്ലാം തന്നെ കണ്‍തടത്തിലെ കറുപ്പിനുള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍ ചിലതാണ്. കണ്‍തടത്തിലെ കറുപ്പകറ്റാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുമുണ്ട്. യാതൊരു ദോഷവുമില്ലാത്ത ചിലത്.
കടുക്ക
കണ്‍തടത്തിലെ കറുപ്പകറ്റാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുമുണ്ട്. യാതൊരു ദോഷവുമില്ലാത്ത ചിലത്. ഇതിലൊന്നാണ് പാലും കടുക്കയും ചേര്‍ത്തിട്ടുള്ള ഒന്ന്. ആയുര്‍വേദത്തില്‍ പറയുന്ന വഴി കൂടിയാണിത്. കണ്‍തടത്തിലെ കറുപ്പിന് കടുക്കയെന്നത്.
കടുക്ക ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിയ്ക്കുന്ന പ്രധാനപ്പെട്ടൊരു മരുന്നാണ്. ചവര്‍പ്പ് രുചിയുള്ള ഇത് പല ആയുര്‍വേദ കഷായങ്ങളിലേയും പ്രധാനപ്പെട്ടൊരു ചേരുവയാണ്. ഇത് കണ്‍തടത്തിലെ കറുപ്പകറ്റാന്‍ കൂടി ഉപയോഗിയ്ക്കുന്ന ഒന്നാണ്.
പാല്
ഇതില്‍ ചേര്‍ക്കുന്നത് പാല് ആണെങ്കില്‍ കൂടുതല്‍ നല്ലതാണ്. ആരോഗ്യത്തിന് സഹായിക്കുന്ന സമീകൃതാഹാരം മാത്രമല്ല, ചര്‍മസംരക്ഷണത്തിന് മുന്‍പന്തിയില്‍ നില്ക്കുന്ന ഒന്നു കൂടിയാണ് പാല് എന്നത്. നല്ലൊരു ക്ലെന്‍സര്‍ ഗുണം നല്കുന്ന ഇത് ചര്‍മം തണുപ്പിയ്ക്കാന്‍ മികച്ചതാണ്.
കണ്‍തടത്തിലെ കറുപ്പകറ്റാന്‍, കരുവാളിപ്പകറ്റാന്‍ സഹായിക്കുന്ന ഒന്ന് കൂടിയാണ് പാല് എന്നത്. ഇത് ചര്‍മത്തിലൂടെ വലിച്ചെടുക്കപ്പെടുന്നു, കണ്‍തടത്തിലെ കറുപ്പകറ്റാന്‍ പഞ്ഞി പാലില്‍ മുക്കി വയ്ക്കുന്നത് നല്ലതാണ്. ഇതിനൊപ്പം കടുക്ക കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കുന്നു.
മിശ്രിതം തയ്യാറാക്കാന്‍
കണ്‍തടത്തിലെ കറുപ്പകറ്റാന്‍ സഹായിക്കുന്ന ഈ മിശ്രിതം തയ്യാറാക്കാന്‍ ഏറെ എളുപ്പമാണ്. കടുക്ക വാങ്ങാന്‍ ലഭിയ്ക്കും. പ്രത്യേകിച്ചും ആയുര്‍വേദ സ്ഥാപനങ്ങളില്‍. നല്ല ശുദ്ധമായത് വാങ്ങി ഉപയോഗിയ്ക്കുക.
ഇത് പാല് ചേര്‍ത്ത് കല്ലില്‍ വച്ച് അരച്ച് ഈ പേസ്റ്റ് കണ്തടത്തില് പുരട്ടി പതിയെ മസാജ് ചെയ്യാം. ചൂണ്ടുവിരല്‍ മിശ്രിതത്തില്‍ മുക്കി ഇതു കൊണ്ട് മസാജ് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. കണ്‍തടത്തിലെ ചര്‍മം വളരെ മൃദുവായതിനാല്‍ തന്നെ അമര്‍ത്തി ചെയ്യരുത്.
കണ്‍തടത്തിലെ രക്തപ്രവാഹം
ഇത് ദിവസവും ചെയ്യാവുന്ന ഒന്നാണ്. കണ്‍തടത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ കണ്‍തടത്തിലെ മസാജ് ഗുണം നല്‍കും. രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നത് കരുവാളിപ്പും കറുപ്പും അകറ്റാന്‍ നല്ലൊരു വഴിയാണ്.
കടുക്ക പാലില്‍ തന്നെ വേണം എന്നില്ല. ഇത് തേനിലോ അല്ലെങ്കില്‍ സാധാരണ വെള്ളത്തിലോ ചേര്‍ത്താലും മതിയാകും. എന്നാല്‍ പാലാണെങ്കില്‍ ഗുണം ഇരട്ടിയ്ക്കും. ഇതും തിളപ്പിയ്ക്കാത്ത തണുത്ത പാല് കൂടുതല്‍ നല്ലതാണ്. ഇതിനൊപ്പം സ്ക്രീന്‍ ടൈം കുറയ്ക്കുക, നല്ല ഉറക്കം, സ്ട്രെസ് പോലുള്ളവയില്‍ നിന്നും മുക്തി നേടാനുള്ള വഴികള്‍ എല്ലാം തന്നെ കണ്‍തടത്തിലെ കറുപ്പിന് നല്ല പരിഹാര വഴികളാണ്.