Gokul Murali | Samayam Malayalam | Updated: 11 Jul 2021, 02:29:00 PM
ഭക്ഷണം കഴിച്ചതിന് പിന്നാലെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പരിശോധനയില്‍ മരണം കാരണം കണ്ടെത്താനായിരുന്നില്ല. ആദ്യം ഭക്ഷണം കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയതാണെന്ന് കരുതിയത്. പിന്നീട്, പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസനാളത്തില്‍ വണ്ടിനെ കണ്ടെത്തുകയായിരുന്നു. ചത്ത വണ്ടിനെ പുറത്തെടുത്തു.
Also Read : ഭീകരര്‍ക്ക് സഹായം നൽകി; ഹിസ്ബുൾ തലവന്റെ മക്കൾ അടക്കം 11 ഉദ്യോഗസ്ഥരെ പുറത്താക്കി ജമ്മു കശ്മീര്‍ ഭരണകൂടം
കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ചെന്നിക്കര പൊതുശ്മാശനത്തില്‍ സംസ്കരിച്ചു. രണ്ട് വയസുള്ള ഋത്വേദ് സഹോദരന്.
1000 ചിത്രങ്ങൾ വരച്ചു, വിജയ്യുടെ കട്ട ഫാൻ; കുട്ടി ആരാധികയുടെ ആഗ്രഹം ഇതാണ്!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kasaragod one year old died after beetle in freak mishap
Malayalam News from malayalam.samayam.com, TIL Network