Jibin George | Samayam Malayalam | Updated: 11 Jul 2021, 02:46:00 PM
ഇന്ത്യക്കാരനായ വിനയ് പ്രകാശിനെ ഇന്ത്യയിലെ പുതിയ റെസിഡൻ്റ് ഗ്രീവൻസ് ഓഫീസറായി ട്വിറ്റർ നിയമിച്ചു. കേന്ദ്ര സർക്കാരിൻ്റെ പുതിയ ഐടി ചട്ടങ്ങളുടെ ഭാഗമായിട്ടാണ് ഈ നിയമനം
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- ഇന്ത്യയിൽ പുതിയ പരാതി പരിഹാര ഓഫീസറെ നിയമിച്ച് ട്വിറ്റർ.
- വിനയ് പ്രകാശ് എന്നയാളാണ് പരാതി പരിഹാര ഓഫീസർ.
- നിയമനം ഡൽഹി ഹൈക്കോടതി വിമർശനത്തിന് പിന്നാലെ.
കൊങ്കുനാട് കേന്ദ്രഭരണ പ്രദേശമാകുമോ? തമിഴ്നാടിനെ വിഭജിക്കാൻ കേന്ദ്ര നീക്കമെന്ന് റിപ്പോർട്ട്
ട്വിറ്ററുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനാണ് പരാതി പരിഹാര ഓഫീസറെ നിയമിച്ചത്. മുൻ നിയമിച്ച ഓഫീസർ രാജിവച്ചതോടെയാണ് പുതിയ നിയമനം. വെബ്സൈറ്റിൽ ഈ വിവരം പ്രസിദ്ധീകരിച്ച ട്വിറ്റർ ഇ മെയിൽ ഐഡിയും നൽകിയിട്ടുണ്ട്. ബെംഗളൂരുവാണ് ഓഫീസ് വിലാസമായി നൽകിയിരിക്കുന്നത്. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് അവരുടെ പരാതികൾ സമർപ്പിക്കാനാണ് ഈ സൗകര്യം നൽകിയിരിക്കുന്നത്.
ഐടി ചട്ടങ്ങൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാരും ട്വിറ്ററും തമ്മിൽ തർക്കം തുടരുന്നതിനിടെയാണ് പരാതി പരിഹാര ഓഫീസറെ നിയമിച്ചത്. ഐടി ചട്ടങ്ങൾ പാലിക്കാത്ത ട്വിറ്ററിൻ്റെ നടപടിക്കെതിരെ ഡൽഹി ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. എട്ട് ആഴ്ചകൾക്കൾക്കം ചട്ടങ്ങൾ പൂർണമായി പാലിക്കണമെന്ന് ട്വിറ്റർ കോടതിയെ അറിയിക്കുകയു ചെയ്തു. ആവശ്യമായ സമയം സർക്കാർ നൽകിയിട്ടും കമ്പനിയുടെ ഭാഗത്ത് നിന്നും അനുകൂല സമീപനം ഉണ്ടാകുന്നില്ല എന്നായിരുന്നു കോടതിയുടെ വിമർശനം.
മുസ്ലീം യുവതികൾ വിൽപ്പനയ്ക്ക്; വിവാദമായി ‘സുള്ളി ഡീൽസ്’ ആപ്പ്, പോലീസ് നടപടി
കോടതി നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് നിയമനം. വിവാദങ്ങൾ തുടരുന്നതിനിടെ താൽക്കാലിക കം പ്ലെയ്ൻസ് ഓഫീസറെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. നോഡൽ ഓഫീസറുടെ നിയമനമാണ് ഇനി അവശേഷിക്കുന്നത്.
1000 ചിത്രങ്ങൾ വരച്ചു, വിജയ്യുടെ കട്ട ഫാൻ; കുട്ടി ആരാധികയുടെ ആഗ്രഹം ഇതാണ്!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : twitter has appointed vinay prakash as the resident grievance officer for india
Malayalam News from malayalam.samayam.com, TIL Network