ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. എട്ടു നിലകളുള്ള കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽനിന്നാണ് തീ ഉയർന്നത്. അതിവേഗം തന്നെ മുകളിലത്തെ നിലകളിലേക്കും തീ വ്യാപിക്കുകയായിരുന്നു.
5 വർഷത്തിനിടെ ഇന്ത്യ വിട്ടത് 559 വിദേശകമ്പനികൾ; കണക്ക് നിരത്തി കേന്ദ്രം
നാലു ഫയർ എൻജിൻ അടക്കമുള്ള വാഹനങ്ങളും നിരവധി ഉദ്യോഗസ്ഥരും എത്തി നാലു മണിക്കൂറോളം നടത്തിയ പരിശ്രമത്തിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്. അർധരാത്രിയോടെ തീ അണയ്ക്കാനായെങ്കിലും കെട്ടിടത്തിൽനിന്നു പുക ഉയരുന്നതു തുടരുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
യുവ എഞ്ചിനീയറും കുടുംബവും മരിച്ച നിലയിൽ; അമ്മയുടെയും മകന്റെയും മുഖത്ത് പ്ലാസ്റ്റിക് കവർ
ശിവ, പ്രശാന്ത്, പ്രമീള, ശ്രാവണി, വെണ്ണെല, ത്രിവേണി എന്നിവരാണ് മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇവർ എല്ലാവരും കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാർക്കറ്റിങ് കമ്പനിയിലെ ജീവനക്കാരാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. എല്ലാവർക്കും 20 വയസിനടുത്താണ് പ്രായമെന്നാണ് വിവരം.
വില്ലന്നായി മഴക്കാലം; രാജ്യത്തെ 725 റോഡ് നിർമാണം പാതിവഴിയിൽ; വിശദീകരിച്ച് മന്ത്രി
പുക ശ്വസിച്ചാണ് ആറുപേരുടെയും മരണമെന്നാണ് പ്രാഥമിക വിവരം. തുടരന്വേഷണത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. 12 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ജനുവരിയിൽ സെക്കന്തരാബാദിലെ അഞ്ചു നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്നു പേർ മരണപ്പെട്ടിരുന്നു.
Read Latest National News and Malayalam News
കാനായിയുടെ സ്വപ്നശില്പം മറച്ച് കെട്ടിടം | Kanayi Sculptor | Endosulfan