എന്നാല്‍ ഇന്നത്തെ സാഹചര്യങ്ങളില്‍ ഇത് വൈകിപ്പോകുന്നവരുണ്ട്. സ്ത്രീകള്‍ പഠനത്തിലും കരിയറിലും കൂടുതല്‍ ശ്രദ്ധ പതിപ്പിയ്ക്കുമ്പോള്‍ വിവാഹവും കുഞ്ഞുമെല്ലാം സ്വാഭാവികമായും വൈകുന്നു. 40കളില്‍ പോലും ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്നവര്‍ ഇതിനാല്‍ തന്നെ ധാരാളമാണ്. 40കളിലും സ്ത്രീകളില്‍ ഗര്‍ഭധാരണം സാധ്യമാകുമോയെന്നതാണ് ചോദ്യം. ഇതെക്കുറിച്ച് Dr. Shweta Wazir,Consultant – Obstetrics and Gynecology,Motherhood Hospitals,Gurugram, Gurgaon വിശദീകരിയ്ക്കുന്നു.
35 ശേഷം
35 ശേഷം സ്ത്രീകളില്‍ ഗര്‍ഭധാരണം ബുദ്ധിമുട്ടാകുമെന്ന് പൊതുവേ കേള്‍ക്കാറുണ്ടെങ്കില്‍ പോലും 40കളിലും ഗര്‍ഭധാരണം നടക്കാറുണ്ടെന്നതാണ് വാസ്തവം. ഇതിനാല്‍ തന്നെയും എത്ര പ്രായത്തില്‍ ഗര്ഭധാരണമെന്നതിന് കൃത്യമായ ഒരു ഉത്തരം സാധ്യമല്ലെന്ന് തന്നെ പറയാം.
എന്നാല്‍ 40കളിലെ ഗര്‍ഭധാരണമെന്നത് ഏറെ റിസ്കുകളും വെല്ലുവിളികളുമുള്ള ഒന്നാണെന്ന ഡോക്ടര്‍ പറയുന്നു. 35 വയസിന് ശേഷം സ്ത്രീകളില്‍ അണ്ഡങ്ങളുടെ എണ്ണവും ഗുണവും കുറഞ്ഞു വരുന്നു. ഇതു പോലെ വൈകി ഗര്‍ഭധാരണം സംഭവിയ്ക്കുമ്പോള്‍ കുഞ്ഞിന് ജീന്‍ സംബന്ധമായ തകരാറുകള്‍ക്ക് സാധ്യതയേറെയാണ്. അല്പം പ്രായമാകുമ്പോള്‍ എന്‍ഡോമെട്രിയോസിസ്, യൂട്രസ് ഫൈബ്രോയ്ഡുകള്‍ എന്നിവ പല സ്ത്രീകളിലും കണ്ടു വരുന്നു. ഇതെല്ലാം ഗര്‍ഭധാരണം ബുദ്ധിമുട്ടാക്കുന്ന ഘടകങ്ങളാണ്.
അബോര്ഷന് സാധ്യതകള്‍
40കളില്‍ ഗര്‍ഭധാരണം നടക്കുമ്പോള്‍ അബോര്ഷന് സാധ്യതകള്‍ ഏറെയാണ്. കാരണം പല രോഗങ്ങളും ഈ പ്രായത്തിലുണ്ടാകാം. പ്രീ ക്ലാംസിയ, ഗര്‍ഭകാല പ്രമേഹം, ബിപി എന്നിവയെല്ലാം 40കളിലെ ഗര്‍ഭധാരണത്തോട് അനുബന്ധിച്ചുണ്ടാകുന്ന റിസ്കുകളാണ്.
കുഞ്ഞിന് മാക്രോസോമിയ എന്നൊരു അവസ്ഥയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രസവ ശേഷം കുഞ്ഞിന് തൂക്കക്കൂടുതലോ തൂക്കക്കുറവോ എന്നതാണ് ഇത്. പ്രായമേറിയ ഗര്‍ഭധാരണത്തില്‍ ഇത്തരം റിസ്കുകള്‍ പതിവാണ്.
പ്രായമേറുമ്പോള്‍
പ്രായമേറിയ, അതായത് 40കളിലെ ഗര്‍ഭധാരണത്തില്‍ പ്ലാസന്റ് പ്രീവിയ, സിസേറിയന്, പ്രസവശേഷം രക്തസ്രാവം, കുഞ്ഞിന് ആവശ്യത്തിന് തൂക്കം ഇല്ലാതിരിയ്ക്കുക തുടങ്ങിയ പ്രശ്നങ്ങളും സാധാരണമാണ് സ്ത്രീകളില്‍ പ്രായമേറുമ്പോള്‍ ഗര്‍ഭം ധരിച്ചാല്‍ ഇത്തരം സാധ്യതകളും ഏറെയാണ്.
ഇതിനാല്‍ തന്നെ 40കളില്‍ ഗര്‍ഭധാരണം പ്ലാന്‍ ചെയ്യുന്നവര്‍ നേരത്തെ തന്നെ മെഡിക്കല്‍ സഹായം തേടുന്നത് നന്നായിരിയ്ക്കും. ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് സഹായകമായ പല കാര്യങ്ങള്‍ക്കും വിദഗ്ധാഭിപ്രായം സഹായകമായിരിയ്ക്കും.
ഭാവിയില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ പോലും സ്വാധീനിയ്ക്കാന്‍ ഇത്തരം മുന്‍കരുതലുകള്‍ക്ക് സാധിയ്ക്കും.
ഗര്‍ഭമില്ല, ആര്‍ത്തവം വരുന്നുമില്ല, കാരണമിതാകാം….