Jibin George | Samayam Malayalam | Updated: 18 Mar 2023, 7:01 am
എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന സംസ്ഥാന സർക്കാരിൻ്റെ ഭാഗ്യക്കുറിയാണ് കാരുണ്യ. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയുമാണ് സമ്മാനർഹർക്ക് ലഭ്യമാകുക
ഹൈലൈറ്റ്:
- കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്.
- വൈകുന്നേരം മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക.
- 40 രൂപയാണ് കാരുണ്യ ലോട്ടറി ടിക്കറ്റിൻ്റെ വില.
ഒന്നാം സമ്മാനത്തിന് അർഹതയുള്ള ലോട്ടറിക്ക് 80 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും ലഭിക്കും. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറി നറുക്കെടുക്കുന്നത്. സമാശ്വാസ സമ്മാനമടക്കം എട്ടോളം നറുക്കെടുപ്പാണ് കാരുണ്യ ലോട്ടറിയ്ക്ക് ഉള്ളത്.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
5,000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ക്ക് സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. എന്നാൽ 5,000 രൂപയില്‍ കൂടുതലാണ് സമ്മാനത്തുകയെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ ചെന്നാൽ മാത്രമേ സമ്മാനത്തുക കൈപ്പറ്റാൻ കഴിയുകയുള്ളൂ. 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക