‘എന്തൊരു അനുഭൂതിയാണ്! അത് നിങ്ങൾ ഇവിടെ വന്ന് അനുഭവിച്ചറിയേണ്ടതാണ്. ലോകത്തെവിടെയുമുള്ളതിനേക്കാൾ മികച്ചത്’ എന്നായിരുന്നു വിജയ് ശേഖർ ശർമ ട്വിറ്ററിൽ കുറിച്ചത്.
ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതികളെ പിടികൂടി
രാജ്യത്തെ തന്നെ രണ്ട് സുപ്രധാന നഗരങ്ങളെ വെറും 12 മണിക്കൂറിൽ ബന്ധിപ്പിക്കുക എന്നതാണ് ഈ എക്സപ്രസ്വേ കൊണ്ട് ഉദ്ദേശിക്കുന്നത്. 1,00,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവാക്കിയിരിക്കുന്നത്. റോഡ് പൂർത്തീകരണത്തോടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ജോലി സാധ്യതയ്ക്കും വളർച്ചയേകുന്നുവെന്നാണ് റിപ്പോർട്ട്.
1,350 കിലോമീറ്റർ നീളത്തിൽ 8-വരിപ്പാതയിൽ വരുന്ന വർഷത്തോടെ തുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12 വരി വരെ ആക്കാവുന്ന തരത്തിൽ സ്ഥലമേറ്റെടുത്താണ് ദേശീയപാത നിർമിച്ചിരിക്കുന്നത്. ഡൽഹിയിലെ സോഹ്ന എലിവേറ്റഡ് കൊറിഡോറിൽ നിന്നും മഹാരാഷ്ട്രയിലെ ജവഹർലാൽ നെഹ്രു പോർട്ട് വരെയുള്ള ഗതാഗതം സുഗമമാകുമെന്നാണ് അഭിപ്രായപ്പെടുന്നത്.
Also Read : 1,270 കിലോമീറ്റർ ഒറ്റ ഹൈവെ, ആറ് സംസ്ഥാനങ്ങൾ; സൂറത്ത് – ചെന്നൈ എക്സ്പ്രസ് വേ കടന്നു പോകുന്നത് ഈ വഴിയെ
രാജ്യത്തെ റോഡുകളുടെ ശൃംഖല വിപുലമാകുന്നത് വികസന വേഗത വർദ്ധിപ്പിക്കുമെന്ന് പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ 246 കിലോമീറ്റർ നീളുന്ന സോഹ്ന-ദൗസ് സ്ട്രെച്ച് ആണ് ഉദ്ഘാടനം ചെയ്തിട്ടുള്ളത്.
ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. പരിസ്ഥിതിയ്ക്ക് വെല്ലുവിളി ആകാതെ നിർമിക്കുക എന്ന കടമയാണ് സർക്കാർ നിർവഹിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എക്സ്പ്രസ്വേയുടെ പ്രാഥമിക പാത സോഹ്ന മുതൽ വിരാർ വരെ 1,198 കിലോമീറ്റർ ദൂരത്തേക്ക് വ്യാപിച്ച് കിടക്കുകയാണ്. അതേസമയം, 59 കിലോമീറ്ററുള്ള ഡിഎൻഡി – ഫരീദാബാദ് – കെഎംപി, 92 കിലോമീറ്റർ ദൈർഖ്യമുള്ള വിരാർ – ജെഎൻപിടി എന്നിങ്ങനെ രണ്ട് അധിക സ്പർസുകളും ഈ വഴിയിൽ ഉൾപ്പെടുത്തി. ഇങ്ങനെയാാണ് 1,350 കിലോമീറ്റർ ദൈർഖ്യമായത്.
Also Read : ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോര്പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍
ഹൈവേയുടെ ആദ്യ സ്ട്രെച്ച് തുറക്കുന്നതോടെ ഡൽഹിയിൽ നിന്നും ജയ്പൂരിലേക്കുള്ള യാത്രസമയം അഞ്ച് മണിക്കൂറിൽ നിന്നും 3.5 ആയി കുറയുമെന്നതാണ് മറ്റൊരു പ്രത്യേകത.
Read Latest National News and Malayalam News