ഉലുവ
മുടിയുടെ പല പ്രശ്നങ്ങൾക്കുമുള്ള പ്രധാന പരിഹാര മാർഗമാണ് ഉലുവ. മുടി വളരാനും താരൻ പോകാനും ഉലുവ വളരെയധികം സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ മുടിയുടെ വളർച്ചയ്ക്ക് വളരെ മികച്ചതാണ്. ഉലുവയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളായ എ,സി,കെ എന്നിവയെല്ലാം മുടിയ്ക്ക് വളരെ നല്ലതാണ്. തലയോട്ടിയിലെ രോമകൂപങ്ങളിലേക്കുള്ള രക്തചംക്രമണം വര്‍ധിപ്പിക്കാന്‍ ഉലുവയ്ക്ക് കഴിയും. വരണ്ട മുടി മാറ്റാന്‍, മുടികൊഴിച്ചില്‍, താരന് എന്നിവയെല്ലാം മാറ്റാനും ഉലുവ വളരെയധികം സഹായിക്കും.
കറിവേപ്പില
എല്ലാ വീടുകളിലെയും അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്നതാണ് കറിവേപ്പില. കറികളിൽ മണവും ഗുണവും ലഭിക്കാൻ ഇടുന്ന കറിവേപ്പില പലപ്പോഴും എടുത്ത് കളയാറാണ് എല്ലാവരും ചെയ്യുന്നത്. പക്ഷെ ഈ കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ പറഞ്ഞ് അറിയിക്കാൻ കഴിയില്ല. കറിവേപ്പിലയിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാനും മുടിയ്ക്ക് കൂടുതൽ ബലവും ആരോഗ്യവും നൽകാനും സഹായിക്കുന്നു. വളരെ കുറഞ്ഞ ചിലവിൽ മുടിയെ സംരക്ഷിക്കാൻ സഹായിക്കുന്നതാണ് കറിവേപ്പില.
ആര്യവേപ്പില
പല തരത്തിലുള്ള ചർമ പ്രശ്നങ്ങൾക്കും മുടിയുടെ പ്രശ്നങ്ങൾക്കും ഏറ്റവും മികച്ചതാണ് ആര്യവേപ്പില. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി മൈക്രോബയൽ ഗുണങ്ങൾ തലയോട്ടിയിലെ ചൊറിച്ചിലും താരൻ എന്നിവയ്ക്കുള്ള മികച്ച പരിഹാരമാർഗമാണ്. മുടി വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഫോളിക്കുകൾക്ക് ശക്ത പകർന്ന് മികച്ച രീതിയിൽ മുടി വളരാൻ ആര്യവേപ്പില ഏറെ സഹായിക്കും. പതിവായി ആര്യവേപ്പില ഇട്ട എണ്ണ കൊണ്ട് മസാജ് ചെയ്യുന്നതിലൂടെ തലയോട്ടിയിലേക്ക് രക്തചംക്രമണം വർദ്ധിപ്പിക്കുകയും നീളമുള്ള മുടിയിഴകള്‍ ലഭിയ്ക്കുകയും ചെയ്യും. അകാല നര തടയാനും ആര്യവേപ്പ് സഹായിക്കും.
കരിഞ്ചീരകം
കരിഞ്ചീരകം അഥവ ബ്ലാക് സീഡ്സ് മുടിയുടെ ഏറ്റവും മികച്ചൊരു സുഹൃത്താണെന്ന് തന്നെ പറയാം. ആരോഗ്യ ഗുണങ്ങൾക്ക് കേമനാണ് കരിഞ്ചീരകം. മുടി നല്ല ഉള്ളോടെ വളരാൻ കരിഞ്ചീരകം ഇട്ട് കാച്ചിയ എണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് സഹായിക്കും. മുടിയിലെ നരയ്ക്കുള്ള ഏറ്റവും മികച്ച പരിഹാരമാണ് കരിഞ്ചീരകം. കരിഞ്ചീരകവും ഉലുവയം ചേർത്ത് കാച്ചുന്ന എണ്ണ മുടി കൊഴിച്ചിൽ തടഞ്ഞ് നല്ല ഉള്ളോടെ മുടി വളരാൻ വളരെയധികം സഹായിക്കും. മുടി വരണ്ട് പൊട്ടുന്നത് തടയാനും ഇത് വളരെയധികം സഹായിക്കും.
എണ്ണ എങ്ങനെ തയാറാക്കം
ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. മുടി വളരാൻ ഏറ്റവും നല്ലതാണ് വെളിച്ചെണ്ണ. അതിന് ശേഷം ഇതിലേക്ക് അര സ്പൂൺ കരിഞ്ചീരകവും ഒരു സ്പൂൺ ഉലുവയും ഇട്ട് കൊടുക്കകു. തീ കുറച്ച് വച്ച ശേഷം വേണം ഇതെല്ലാം ചേർക്കാൻ. അതിന് ശേഷം ഇതിലേക്ക് അൽപ്പം കറിവേപ്പിലയും ആര്യവേപ്പിലയും ചേർത്ത് നൽകുക. എണ്ണയുടെ നിറം മാറുന്നത് വരെ ഇത് തിളപ്പിച്ച് എടുക്കുക. അതിന് ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. അടുത്ത ദിവസം രാവിലെ ഒരു നല്ല കോട്ടൺ തുണിയോ അല്ലെങ്കിൽ അരിപ്പയോ ഉപയോഗിച്ച് ഈ എണ്ണ അരിച്ച് എടുത്ത് ഒരു കുപ്പിയിലേക്ക് മാറ്റാം. ആഴ്ചയിൽ രണ്ടോ മൂന്ന് തവണ ഇത് ഉപയോഗിക്കാം. മുടിയിൽ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയത് അൽപ്പ നേരം വച്ച ശേഷം കഴുകി കളയാവുന്നതാണ്.
English Summary: Hair oil for hair fall
Disclaimer: പൊതു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയാറാക്കിയിരിക്കുന്നത്. മുടിയിലും മുഖത്തും എന്തെങ്കിലും പരീക്ഷിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.
കൂടുതൽ ബ്യൂട്ടി വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.