കുവൈറ്റിലെ വിവിധ കോളജുകളില്‍ നിന്ന് ബിരുദം നേടിയ പുതിയ കുവൈറ്റ് അധ്യാപകരില്‍ രണ്ടായിരത്തോളം പേരെ കുവൈറ്റ് യൂണിവേഴ്സിറ്റിയിലും പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എഡ്യൂക്കേഷന്‍ ആന്റ് ട്രെയിനിംഗിലും നിയമിക്കുന്നതിനായി സ്കൂളുകളിലെ സെക്കന്റ് ടേം അവസാനിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് വിദ്യാഭ്യാസ മേഖലകള്‍. രണ്ടാം ടേം അവസാനിക്കുന്ന മുറയ്ക്ക് നിലവിലെ പ്രവാസി അധ്യാപകരെ പിരിച്ചുവിട്ട് പകരം കുവൈറ്റികളെ നിയമിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസി അധ്യാപകരില്‍ ആരെയൊക്കെയാണ് പിരിച്ചുവിടേണ്ടത് എന്ന കാര്യം ഓരോ മേഖലയിലുമുള്ള അവരുടെ എണ്ണം അവരുടെ സ്പെഷ്യലൈസേഷന് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായും അധികൃതര്‍ അറിയിച്ചു. എന്റോള്‍മെന്റ് കാത്തിരിക്കുന്ന കുവൈറ്റ് അധ്യാപകര്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ഒരു സ്ഥാപനത്തില്‍ ഒരു വിഷയത്തിന് ആവശ്യമായ ആകെ അധ്യാപകരുടെ എണ്ണവും തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാവും ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക. ഇതിനു പുറമെ, റിവാര്‍ഡ് സിസ്റ്റം വിഭാഗത്തില്‍ ജോലി ചെയ്യുന്ന 143 അഡ്മിനിസ്ട്രേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രവാസി അഡ്മിനിസ്ട്രേറ്റര്‍മാരുടെ മറ്റൊരു പട്ടികയും പിരിച്ചുവിടുന്നതിനായി തയ്യാറാക്കിയിട്ടുണ്ടെന്ന് കുവൈറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Also Read: ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് 94 ലക്ഷം രൂപ തട്ടിയെടുത്തു; ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി
പ്രവാസികളെ മാറ്റി കുവൈറ്റ് പൗരന്മാര്ക്ക് ജോലി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഭാഗമായാണ് പ്രവാസി അധ്യാപകരെയും വകുപ്പ് മേധാവികളെയും വിദ്യാഭ്യാസ മന്ത്രാലയം പിരിച്ചുവിടുന്നത്. സ്വദേശിവത്കരണ നയത്തിന്റെ ഭാഗമായി സ്വന്തം പൗരന്മാര്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വിദേശ ജീവനക്കാരെ ഒഴിവാക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയ പശ്ചാത്തലത്തിലാണിത്. കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തില്‍ ഏകദേശം 3.4 ദശലക്ഷവും പ്രവാസികളാണ്. വിദേശികള്‍ സ്വദേശികളുടെ അവസരങ്ങള്‍ തട്ടിയെടുക്കുകയാണെന്ന പ്രചാരണം രാജ്യത്ത് ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കുവൈറ്റ് സ്വദേശിവത്കരണം ശക്തമാക്കിയിരിക്കുന്നത്.
Read Latest Gulf News and Malayalam News
ഏഴടി വളർന്ന് തുളസി | Tulsi