ചര്‍മം കരുവാളിയ്ക്കുന്നതാണ് പ്രധാന പ്രശ്നം. ഇതിനായി സണ്‍സ്ക്രീന്‍ പോലുള്ളവ ഉപയോഗിച്ചാലും കാര്യമായ ഗുണമുണ്ടായെന്ന് വരില്ല. ചര്‍മം കരുവാളിയ്ക്കുന്നതിന് പരിഹാരമായി, ക്ഷീണിച്ച ചര്‍മത്തിന് ഉന്മേഷത്തിനായി നമുക്ക് ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ഇതില്‍ ചിലതിനെ കുറിച്ചറിയൂ.
കാപ്പിപ്പൊടി
കാപ്പിപ്പൊടി ചര്‍മത്തിലെ കരുവാളിപ്പകറ്റാനുള്ള നല്ലൊരു വഴിയാണ്. ഇതുപയോഗിച്ച് ചില ഫേസ് പായ്ക്കുകളുണ്ടാക്കാം. ആദ്യത്തേതില്‍ ഇതിനൊപ്പം വെളിച്ചെണ്ണ, കല്ലുപ്പ് എന്നിവയും ഉപയോഗിയ്ക്കാം. മുഖത്ത് ചെയ്യാവുന്ന ഏറ്റവും മികച്ച സ്ക്രബുകളിൽ ഒന്നാണ് കാപ്പിപ്പൊടി. കാപ്പിപ്പൊടിയുടെ ആന്റി ഓക്സിഡന്റ് സവിശേഷതകൾ ചർമ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് വളരെയേറെ സഹായിക്കുന്നു.
വരണ്ട ചർമ്മമുള്ളവർക്ക് ഏറ്റവും അനുയോജ്യമായ ഒരു ഫേസ്പാക്ക് ആണിത്.സൂര്യപ്രകാശം, അന്തരീക്ഷ മലിനീകരണം എന്നിവ മൂലം അകാലത്തിൽ പലരുടെയും ചർമ്മം വേഗം പ്രായമായ പോലെ അവസ്ഥ ഉണ്ടാകും. ഇത് ചെറുക്കാൻ കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ഫേസ് പാക്കുകളിലൂടെ സാധിക്കും.
വെളിച്ചെണ്ണ
വെളിച്ചെണ്ണ ചര്‍മസംരക്ഷണത്തിന് അനുയോജ്യമായ മറ്റൊരു വസ്തുവാണ്. പണ്ടു കാലം മുതല്‍ നാം ഉപയോഗിച്ച് വരുന്ന ചര്‍മസംരക്ഷണ വഴിയാണിത്. നല്ല കൊഴുപ്പുകളുടെ ഉറവിടമാണ് വെളിച്ചെണ്ണ. ചര്‍മത്തിനുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കാന്‍ ഏറെ നല്ലതാണ് ഇത്.
നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ് ഗുണം നല്‍കുക. ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്കി സൂര്യപ്രകാശം കൊണ്ടുണ്ടാകുന്ന വരകളും ചുളിവുകളും അകറ്റാന്‍ മികച്ചതാണിത്.
കൂട്ടില്‍
ഉപ്പ് ബ്ലീച്ചിംഗ് ഇഫക്ട് ഉള്ള ഒന്നാണ്. ചര്‍മ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും ഇതേറെ നല്ലതുമാണ്. കല്ലുപ്പിന് കൂടുതല്‍ ഗുണമേറും.
ഈ കൂട്ടില്‍ തരിതരിപ്പായി വേണം ഉപ്പ് പൊടിച്ച് ചേര്‍ക്കാന്‍ വെളിച്ചെണ്ണയില്‍ കാപ്പിപ്പൊടിയും കല്ലുപ്പ് പൊടിച്ചത് തരിതരിയായതും കലര്‍ത്തി മുഖത്ത് പുരട്ടി സ്ക്രബ് ചെയ്യാം. അല്പനേരം കഴിഞ്ഞ് കഴുകാം. വെയിലില്‍ പോയി വന്നാല്‍ ഇത് ചെയ്യുന്നത് മുഖത്തെ ക്ഷീണം മാറ്റി ഫ്രഷ്നസ് നല്‍കാനും സഹായിക്കുന്നു.
കാപ്പിപ്പൊടി, തൈര്
കാപ്പിപ്പൊടി, തൈര് നല്ലൊരു സ്ക്രബറാണ്. തൈര് ചര്‍മത്തിലെ ടാന്‍ നീക്കാന്‍ ഏറെ നല്ലതാണ്. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ചര്‍മം അയഞ്ഞു തൂങ്ങാതെ തടയാനും ഏറെ ഗുണകരമാണിത്. തൈരിൽ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന കൊഴുപ്പ് ചർമ്മത്തിലെ ഈർപ്പം നിലനിർത്തുവാൻ സഹായിക്കും.
ഇത് വളരെനേരം ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നു. ർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുന്നതിലൂടെയും തെളിച്ചം മെച്ചപ്പെടുത്തുന്നതിലൂടെയും ചർമ്മപ്രശ്നങ്ങൾ ഒഴിവാക്കുന്നു. തൈരിന് ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ഏറെയുണ്ട്. തൈരില്‍ കാപ്പിപ്പൊടി ചേര്‍ത്തിളക്കണം. ഇത് മുഖത്തു പുരട്ടി പതുക്കെ സ്ക്രബ് ചെയ്യുക. പിന്നീട് ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് ചര്‍മത്തിലെ ടാന്‍ നീക്കാന്‍ ഏറെ നല്ലതാണ്.