ഇതിനായി സഹായിക്കുന്ന ചില പ്രത്യേക ഹെയര്‍ പായ്ക്കുകളുണ്ട്. ഇത് വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കുകയും ചെയയാം. ഇത്തരത്തിലെ ചില ഹെയര്‍ പായ്ക്കുകളെ കുറിച്ചറിയൂ.
കരിക്ക്
ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കരിക്ക്. ഇത് ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യ, മുടി സംരക്ഷണ ഗുണങ്ങള്‍ക്കും ഉപയോഗിയ്ക്കുന്ന ഒന്നാണ്. മുടി കൊഴിച്ചില്‍ അകറ്റാന്‍, മുടി വളരാന്‍ ഏറെ നല്ലതാണ് കരിക്ക്. ഇതിന്റെ വെള്ളവും കാതലുമെല്ലാം ഗുണം നല്‍കും. കരിക്കിന്റെ കാതല്‍ മിക്സിയില്‍ അരച്ച് മുടിയില്‍ പുരട്ടുന്നത് മുടി കൊഴിയാതിരിയ്ക്കാന്‍ സഹായിക്കും.
മുടി കൊഴിച്ചില്‍ തടയാന്‍ കരിക്കിന് വെള്ളം കൊണ്ട് ശിരോചര്‍മം മസാജ് ചെയ്യുന്നത് നല്ലതുമാണ്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. വൈറ്റമിനുകള്‍, ധാതുക്കള്‍, അമിനോആസിഡുകള്‍ തുടങ്ങിയവ എല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.
കറ്റാര്‍വാഴ
മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ ഹെയര്‍ പായ്ക്ക്. ഇതിലെ വൈറ്റമിന്‍ ഇ ഏറെ ഗുണം നല്കുന്ന ഒന്നാണ്. മുടിയ്ക്ക് ആരോഗ്യം നല്കാന് സഹായിക്കുന്ന സ്വാഭാവിക പായ്ക്കാണിത്.
മുടി കൊഴിച്ചില്‍ അകറ്റാനും മുടി വളര്‍ച്ച ത്വരിതപ്പെടുത്താനും സഹായിക്കുന്ന ഈ ഹെയര്‍ പായ്ക്ക് ഏത് തരം മുടിയ്ക്കും ഉപയോഗിയ്ക്കാവുന്ന ഒന്ന് കൂടിയാണ്. കറ്റാര്‍ വാഴ തനിയെ പുരട്ടാം. ഇതില്‍ മറ്റ് ആരോഗ്യകരമായ ചേരുവകളും കൂട്ടിച്ചേര്‍ക്കാം.
മുട്ട
മുടി കൊഴിച്ചില്‍ അകറ്റാനും മുടി വളര്‍ച്ചയ്ക്കും എറ്റവും ഉത്തമമാണ് മുട്ട. മുട്ടവെള്ളയും മഞ്ഞയും ഒരുപോലെ തന്നെ ഗുണകരമാണ്. മുട്ട മഞ്ഞമുടിയ്ക്ക് ഗുണകരമാണ്. മുട്ടയുടെ മഞ്ഞക്കരുവിൽ പ്രോട്ടീൻ ഫാറ്റി ആസിഡുകളും എ, ഡി, ഇ തുടങ്ങിയ വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് ഗുണകരമായ ബയോട്ടിന്‍ ഉല്പാദനത്തിന് മുട്ട ഏറെ നല്ലതാണ്.
വരണ്ട മുടിയ്ക്കുള്ള സ്വാഭാവിക പായ്ക്കാണ് മുട്ട. മുട്ട തനിയെ പുരട്ടാം. ഇതല്ലാതെ കറ്റാര്‍ വാഴ, തൈര് പോലുളള മറ്റ് മുടി സംരക്ഷണ ചേരുകള്‍ കൂടി ഇതില്‍ ചേര്‍ത്തും ഉപയോഗിയ്ക്കാം.
തൈര്
മുടി കൊഴിച്ചില്‍ തടയാന്‍ തൈര് ഉപയോഗിച്ചുള്ള ഹെയര്‍ പായ്ക്കും ഗുണം നല്‍കും. തൈര് നല്ലൊരു കണ്ടീഷണര്‍ ഗുണം കൂടി നല്കുന്ന ഒന്നാണ്. മുടി വളരുന്ന ഘട്ടമായ അനാജന്‍ ഫേസ് നില നിര്‍ത്താന്‍ തൈര് ഏറെ നല്ലതാണ്. തൈരിനൊപ്പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍, തേന്‍ എന്നിവ കൂടി ചേര്‍ത്ത് മുടിയില്‍ പുരട്ടാം. ഗുണമുണ്ടാകും.
ഇത് മുടിയുടെ കരുത്ത് കൂട്ടുന്നു. മുടി പൊട്ടിപ്പോകുന്നത് തടയുകയും ചെയ്യുന്നു.