‘പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനാണ് തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ പൊലിഞ്ഞത്. ലക്ഷക്കണക്കിന് പേരെ നിരാലംബരക്കാകുകയും ചെയ്തു. ഭൂകമ്പബാധിതരെ സഹായിക്കാന്‍ ലോകമെമ്പാടുമുള്ളവര്‍ മുന്നോട്ടുവന്നു. പ്രളയവും പ്രകൃതി ദുരന്തങ്ങളും ഉണ്ടായ ഘട്ടത്തില്‍ കേരളത്തിനായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് നീണ്ടുവന്ന സഹായങ്ങളെ ഈ ഘട്ടത്തില്‍ നന്ദിയോടെ ഓര്‍ക്കുകയാണെന്ന്’ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയിൽ കെഎസ്ഐഡിസി ഇതുവരെ നൽകിയത് 101 കോടി രൂപ
സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) വഴി മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയിൽ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തിനിടെ 101 കോടി രൂപ വായ്പ നൽകിയതായി മാനേജിങ് ഡയറക്ടർ ഹരികിഷോർ ഐ.എ.എസ് അറിയിച്ചു. 64 സംരംഭകർക്കാണ് ഇതുവരെ വായ്പ നൽകിയത്. സംസ്ഥാനത്ത് അഞ്ച് വർഷത്തിനുള്ളിൽ 1500 ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രതിവർഷം 200 സംരംഭകർക്കെങ്കിലും വായ്പ നൽകാനാണ് കെഎസ്ഐഡിസി ഉദ്ദേശിക്കുന്നത്.
പദ്ധതി പ്രകാരം സംരംഭങ്ങൾക്ക് 25 ലക്ഷം മുതൽ രണ്ട് കോടി രൂപ വരെയാണ് വായ്പ നൽകുന്നത്. പദ്ധതി ചെലവിന്റെ 80 ശതമാനം വരെ വായ്പ ലഭിക്കും. 5.50 ശതമാനം മാത്രമാണ് പലിശ. സംരംഭകർക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്ന പദ്ധതിയാണിത്. സമയബന്ധിതമായ തിരിച്ചടവിന് 0.50 ശതമാനം കിഴിവും ലഭിക്കും. പുതിയ സംരംഭങ്ങൾക്കും ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രവർത്തന മൂലധനമായും വായ്പ നൽകും. ഏതു തരം സ്ഥാപനങ്ങളും വായ്പയ്ക്ക് അർഹമായിരിക്കും. വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും കമ്പനികൾക്കും ഒന്നിലേറെ വ്യക്തികൾ നടത്തുന്ന പാർട്ണർഷിപ്പ് അടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങളും ഈ പ്രത്യേക പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള വായ്പകൾക്ക് അർഹമാണ്. ഒരു കോടി രൂപ വരെയുള്ള വായ്പകൾക്ക് നടപടിക്രമങ്ങൾക്കുള്ള ഫീസ് ആവശ്യമില്ല. ഒരു കോടിയിലേറെ രൂപയുള്ള നിശ്ചിത കാലാവധിക്കുള്ള വായ്പകൾക്ക് സാധാരണ ഗതിയിൽ ചുമത്തപ്പെടുന്ന ഫീസ് ബാധകമായിരിക്കും.
Read Latest Kerala News and Malayalam News
ഏഴടി വളർന്ന് തുളസി | Tulsi