അബുദാബി> പലസ്തീൻ പട്ടണമായ ഹുവാരയുടെ പുനർനിർമ്മാണത്തിന് യുഎഇ 3 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ചു. യുഎഇ രാഷ്ട്രപതി ഷെയ്ക്ക് മുഹമ്മദ് ബിൻ സാഹിദ് അൽ നഹ്യാനാണ് ധനസഹായം പ്രഖ്യാപിച്ചത്. അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻറ് എമിറാത്തി പാലസ്തീൻ ഫ്രണ്ട്ഷിപ്പ് ക്ലബ്ബിൻറെ സഹകരണത്തോടെയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.
അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിൻ്റെയും ചെയർമാനുമായ മുഹമ്മദ് അലി അൽ ഷൊറഫ, പലസ്തീൻ പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ട ഹുവാര മുനിസിപ്പാലിറ്റി മേയർ മൊയിൻ ദ്മൈദി, മുനിസിപ്പൽ കൗൺസിൽ അംഗങ്ങളായ ജലാൽ ഒഡെ, മുഹമ്മദ് അബദ് അൽ ഹമീദ്, എമിറാത്തി- പാലസ്തീൻ സൗഹൃദ ക്ലബ്ബിൻ്റെ ബോർഡ് ചെയർമാൻ അമ്മാർ അൽകുർദി എന്നിവർ ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തു.
പാലസ്തീൻ പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്ത അൽ ഷൊറാഫ, പാലസ്തീൻ ജനതയെ പിന്തുണയ്ക്കാനും ഹുവാരയിലെ ദുരിതബാധിത പ്രദേശത്തിൻ്റെ പുനർവികസനത്തിന് സംഭാവന നൽകാനുമുള്ള യുഎഇ നേതൃത്വത്തിൻ്റെ തീരുമാനം പ്രതിനിധി സംഘവുമായി പങ്കുവെക്കുകയും ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..