Jibin George | Samayam Malayalam | Updated: 11 Jul 2021, 03:36:00 PM
തെലങ്കാനയിൽ രാജകീയ സ്വീകരണമാണ് ലഭിച്ചതെന്നും കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കില്ലെന്നും കിറ്റെക്സ് എംഡി സാമ്പു എം ജേക്കബ്. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നൽകാനില്ല
സാമ്പു എം ജേക്കബ്. Photo: Facebook
ഹൈലൈറ്റ്:
- നിലപാട് ശക്തമാക്കി കിറ്റെക്സ് എംഡി സാമ്പു എം ജേക്കബ്.
- കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കില്ലെന്ന് കിറ്റെക്സ്.
- മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി പറയാനില്ല.
മുസ്ലീം യുവതികൾ വിൽപ്പനയ്ക്ക്; വിവാദമായി ‘സുള്ളി ഡീൽസ്’ ആപ്പ്, പോലീസ് നടപടി
തെലങ്കാനയിൽ നിക്ഷേപം നടത്തി കോടികൾ സമ്പാദിക്കാനുള്ള അവസരമൊരുക്കിയതിന് ഏറ്റവുമധികം കടപ്പാട് കുന്നത്തുനാട് എംഎൽഎയോടാണ്.തൃക്കാക്കര, പെരുമ്പാവൂർ, മൂവാറ്റുപുഴ, എറണാകുളം എം എൽ എമാരോടും ചാലക്കുടി എം പിയോടും നന്ദിയുണ്ടെന്നും സാമ്പു എം ജേക്കബ് പരിഹസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്കും കിറ്റെക്സ് എംഡി മറുപടി നൽകി. ”എൻ്റെ മനസിൽ മുഖ്യമന്ത്രിക്ക് ഒരു സ്ഥാനമുണ്ട്. അദ്ദേഹത്തിന് എന്നെ തിരുത്താനും ശാസിക്കാനും അധികാരമുണ്ട്. അതിനാൽ തന്നെ മുഖ്യമന്ത്രിയോട് വാക്കുകളോട് പ്രതികരിക്കാനില്ല. രാഷ്ട്രീയ ആരോപണങ്ങളോട് അത്തരം വേദിയിൽ വെച്ച് പ്രതികരിക്കും. ഞാനൊരു ബിസിനസുകാരനാണ്. കേരളത്തിലെ വ്യവസായികൾക്ക് എൻ്റെ ഈ യാത്ര ഒരു മാതൃകയാണ്”- എന്നും അദ്ദേഹം പറഞ്ഞു.
തർക്കം തുടരുന്നതിനിടെ പരാതി പരിഹാര ഓഫീസറെ നിയമിച്ച് ട്വിറ്റർ ഇന്ത്യ
തെലങ്കാനയിൽ ആദ്യഘട്ടത്തിൽ ആയിരം കോടി രൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. അതിനായുള്ള ഉറപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ നിക്ഷേപം നടത്തണോ എന്ന കാര്യത്തിൽ ആലോചനയുണ്ടാകും. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ തന്നെ വിളിച്ചിരുന്നു. കർണാടകയിൽ നിക്ഷേപം നടത്താൻ ക്ഷണിക്കുകയും ചെയ്തു. കർണാടക മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ ക്ഷണമുണ്ട്. ഇക്കാര്യത്തിൽ ആലോചന നടത്തി തീരുമാനമെടുക്കുമെന്നും കിറ്റെക്സ് എംഡി സാമ്പു എം ജേക്കബ് പറഞ്ഞു.
1000 ചിത്രങ്ങൾ വരച്ചു, വിജയ്യുടെ കട്ട ഫാൻ; കുട്ടി ആരാധികയുടെ ആഗ്രഹം ഇതാണ്!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kitex group md sabu m jacob respond on controversy
Malayalam News from malayalam.samayam.com, TIL Network