നെല്ലിക്ക പതിവാക്കിയാല്‍ ഈ ഗുണങ്ങള്‍
നെല്ലിക്ക ശരീരത്തിലേയ്ക്ക് എത്തിയാല്‍ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. നെല്ലിക്കയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, ഇത് ചര്‍മ്മത്തിനും അതുപോലെ മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. ഇതിലെ വിറ്റമിന്‍ സിയുടെ സാന്നിധ്യം ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കുന്നതിനും അതുപോലെ, നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.
കൂടാതെ, പഠനങ്ങള്‍ പ്രകാരം, മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും നല്ല ഉള്ളോടെ മുടി വളരുന്നതിനും ഇത് സഹായിക്കുന്നുണ്ട്. മുടി നരയ്ക്കാതിരിക്കാനും മുടിയിലെ നര മാറ്റി മുടി കൊഴിച്ചില്‍ അകറ്റാനും നെല്ലിക്ക ഉത്തമം തന്നെ. നെല്ലിക്കയില്‍ അയേണ്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് രക്തത്തിന്റെ അളവ് കൂട്ടുകയും ഇത് തലയിലേയ്ക്ക് രക്തോട്ടം ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്.
ഹോര്‍മോണ്‍ വ്യതിയാനം മൂലം ഉണ്ടാകുന്ന മുടികൊഴിച്ചില്‍ വരെ തടയാന്‍ നെല്ലിക്ക സഹായിക്കുന്നുണ്ട്. അതിനാല്‍ തന്നെ, പുരുഷന്മാരിലേയും സ്ത്രീകളിലേയും നെറ്റി കയറുന്ന പ്രശ്നവും കഷണ്ടിയുമെല്ലാം നെല്ലിക്ക കഴിക്കുന്നതിലൂടെ മാറ്റി എടുക്കാന്‍ സാധിക്കും. കൂടാതെ, ഇതിലെ വിറ്റമിന്‍ ഇ സാന്നിധ്യം മുടിയ്ക്ക് നല്ല തിളക്കവും താരന് അകറ്റുന്നതിനും സഹായിക്കുന്നു.
ഇത് തയ്യാറാക്കി എടുക്കാന്‍
ഈ വെള്ളം തയ്യാറാക്കി എടുക്കാന്‍ വളരെ എളുപ്പമാണ്. ഇത് തയ്യാറാക്കുന്നതിന് രണ്ട് നെല്ലിക്ക എടുക്കുക. ഇതിന്റെ കുരുകളഞ്ഞ് ചെറുതാക്കി അരിഞ്ഞ് എടുക്കുക. ഇത് മിക്സിയില്‍ ഇട്ട് അരച്ച് എടുത്ത് വെക്കണം. നന്നായി അരയ്ക്കരുത്. ചെറുതായി ഒന്ന് ചതഞ്ഞ് കിട്ടിയാല്‍ മതി.
അതിനുശേഷം ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് ചൂടാക്കാന്വെക്കുക. ഇതിലേയ്ക്ക് ഈ ചതച്ച് വെച്ചിരിക്കുന്ന നെല്ലിക്കയും ചേര്‍ത്ത് ഒന്ന് തിളപ്പിച്ച് എടുക്കണം. ഇത് ചെറുചൂടോടെ രാവിലെ വെറും വയറ്റില്‍ കുടിക്കാവുന്നതാണ്. വേണമെങ്കില്‍ കുറച്ച് ഉപ്പ് ചേര്‍ക്കാം. രുചിക്ക് മാത്രം. ചേര്‍ക്കാതെ കുടിക്കാന്‍ ശ്രമിക്കുന്നതാണ് കൂടുതല്‍ നല്ലത്.
ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ഈ വെള്ളം തയ്യാറാക്കുമ്പോള്‍ രണ്ട് നെല്ലിക്ക എടുത്താല്‍ മതി. ഇതില്‍ കൂടുതല്‍ എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ, ഒരു ഗ്ലാസ്സ് വീതം കുടിക്കുന്നതാണ് നല്ലത്. എന്നും രാവിലെ വെറും വയറ്റില്‍ കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
നെല്ലിക്ക വെള്ളം തയ്യാറാക്കുമ്പോള്‍ ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ക്കേണ്ട ആവശ്യമില്ല. ഇഞ്ചി ചേര്‍ത്താല്‍ ഇത് വയറ്റില്‍ എരിച്ചില്‍ ഉണ്ടാക്കുന്നതിന് കാരണമാകും അതിനാല്‍ ഇത്തരം സാധാനങ്ങള്‍ പരമാവധി ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്.
Also Read: പത്ത് ദിവസത്തിനുള്ളില്‍ താരന് അകറ്റണോ? കസകസയും പാലും ഉണ്ടേല്‍ സംഭവം ഈസി
ഈ വെള്ളത്തിന്റെ മറ്റ് ഗുണങ്ങള്‍
നമ്മളുടെ വൃക്കയുടെ ആരോഗ്യം പരിപാലിക്കുന്നതിന് നെല്ലിക്ക കഴിക്കുന്നത്വളരെ നല്ലതാണ്. അതുപോലെ, ചര്‍മ്മം നല്ലപോലെ ക്ലിയറാക്കി എടുക്കുന്നതിനും, മുഖക്കുരു മാറ്റി എടുക്കുന്നതിനും മുഖത്തിന് നല്ല തിളക്കം ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു.
ശരീരത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. അതിനാല്‍ തന്നെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് സഹായിക്കുന്നുണ്ട്.
കരള്‍ ശുദ്ധീകരിക്കുന്നതിനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. നല്ലപോലെ ദഹനം നടക്കുന്നതിനും മലബന്ധം ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍, ഈ വെള്ളം ധൈര്യമായി നിങ്ങള്‍ക്ക് കുടിക്കാവുന്നതാണ്.
Disclaimer: മേല്‍ പറഞ്ഞിരിക്കുന്നത് ഒരു പൊതു അറിവ് മാത്രമാണ്. നിങ്ങളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം പ്രവര്‍ത്തിക്കുക.
English Summary: A Drink For Grey Hair