Also Read: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടിണി കിടക്കുന്ന 100 കോടി ആളുകള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ലക്ഷ്യമിടുന്ന വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതിയുമായി ദുബായ് ഭരണാധികാരി വീണ്ടും
അബുദാബി നഗരത്തില്‍ ശെയ്ഖ് സായിദ് മസ്ജിദ്, ഖസര്‍ അല്‍ ഹുസ്ന്, മുഷ്രിഫ് മേഖലയിലെ ഉമ്മുല്‍ ഇമറാത്ത് പാര്‍ക്ക് എന്നിവിടങ്ങളിലും ഫോര്‍മുല പാര്‍ക്കിംഗിലെ ഷഹാമ നഗരത്തിലും അല്‍ ഐന്‍ നഗരത്തിലുമാണ് പീരങ്കികള്‍ സ്ഥാപിക്കുക. കല്യാണമണ്ഡപത്തിനും അല്‍ ജാഹിലി കോട്ടയ്ക്കും സമീപമുള്ള സഖര്‍ ഏരിയയിലും അല്‍-ദഫ്ര നഗരത്തിലും അത് അഡ്നോക് ഗാര്‍ഡന്‍സില്‍ ആയിരിക്കും. റാസല്‍ഖൈമയില്‍ അല്‍ ഖവാസിം കോര്‍ണിഷിലെ കൊടിമരത്തിലും ഉമ്മുല്‍ ഖുവൈനിലെ ശെയ്ഖ് സായിദ് മസ്ജിദിലും പീരങ്കി വെടികള്‍ ഉണ്ടാകും.
Also Read: സൗദി പതാകയും വഹിച്ച് 15000 അടി ഉരത്തില്‍ നിന്ന് സ്കൈഡൈവിംഗ് നടത്തി സൗദി വനിത
വിശുദ്ധ മാസത്തില്‍ സാക്ഷ്യം വഹിക്കാന്‍ യുഎഇയിലെ ആളുകള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പരമ്പരാഗത സംഭവമായി മാറിയിരിക്കുകയാണ് റമദാനിലെ പീരങ്കികള്‍. ഇത് സൂര്യാസ്തമയത്തോടെ ദിവസത്തെ ഉപവാസത്തിന്റെ അവസാനത്തെ അഥവാ ഇഫ്ത്താറിന്റെ സമയത്തെ അടയാളപ്പെടുത്തുന്നു. അതേപോലെ, ഓരോ ദിവസവും വ്രതാരംഭത്തിന് മുമ്പ് അത്താഴം കഴിക്കുന്ന സമയത്തെ കുറിച്ച് ആളുകളെ ഉണര്‍ത്താനും പീരങ്കിവെടികള്‍ ഉതിര്‍ക്കും. യുഎഇ സമൂഹത്തിന്റെ ഓര്‍മയിലും മനസ്സിലും പതിഞ്ഞ സാംസ്ക്കാരിക പൈതൃകത്തിന്റെ പ്രധാന ഭാഗമാണ് ഇഫ്ത്താര്‍, സുഹൂര്‍ വേളകളിലെ പീരങ്കി വെടിയെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Read Latest Gulf News and Malayalam News
സൈഡ് ചോദിച്ച ബൈക്ക് യാത്രികന് മർദ്ദനം | bike | road