ചര്‍മ്മത്തിനെ സംരക്ഷിക്കുന്നത് പോലെ തന്നെ ഇത് മുടിയില്‍ പ്രയോഗിച്ചാല്‍ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍, പലര്‍ക്കും ഇത് അറിയുകയില്ല. മുടിയെ നല്ല ആരോഗ്യത്തോടെ പരിപാലിക്കുന്നതിനും മുടി കൊഴിച്ചില്‍ നിര്‍ത്താന്‍ വരെ മുള്‍ട്ടാണി മിട്ടി ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിച്ചാല്‍ എന്തെല്ലാമാണ് ഗുണമെന്നും എങ്ങിനെ ഉപയോഗിക്കണം എന്നും നമുക്ക് നോക്കാം.
താരന് അകറ്റുന്നു
താരന് ഒരു പ്രധാന പ്രശ്നം തന്നെയാണ്. തലയില്‍ ചൊറിച്ചില്‍ ഉണ്ടാക്കുക മാത്രമല്ല, മുടി കൊഴിച്ചിലിനും ഇത് കാരണമാകുന്നുണ്ട്. ഈ പ്രശ്നം അകറ്റുന്നതിന് താരന് ഇല്ലാതാക്കണം. ഇതിനായി നിങ്ങള്‍ക്ക് മുള്‍ട്ടാണി മിട്ടി ഉപയോഗിക്കാവുന്നതാണ്.
ഇതിനായി മുള്‍ട്ടാണി മിട്ടി 1 ടേബിള്‍സ്പൂണ്‍ എടുക്കുക. ഇതിലേയ്ക്ക് 2 ടേബിള്‍സ്പൂണ്‍ തൈരും 2 തുള്ളി വെളിച്ചെണ്ണയും ചേര്‍ത്ത് മിക്സ് ചെയ്ത് തലയില്‍ നന്നായി തേച്ച് പിടിപ്പിക്കണം. അതിന് ശേഷം ചൂടുവെള്ളത്തില്‍ മുക്കി എടുത്ത ടവ്വല്‍ ഉപയോഗിച്ച് തലമുടി നന്നായി കവര്‍ ചെയ്ത് കെട്ടി വെക്കുക. ഒരു ണിക്കൂര്‍ കഴിഞ്ഞ് നിങ്ങള്‍ക്ക് തല കഴുകി എടുക്കാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ 2 തവണ ചെയ്യുന്നത് താരന് അകറ്റുന്നതിന് സഹായിക്കുന്നു.
തല വൃത്തിയാക്കി എടുക്കുന്നു
തല വൃത്തിയില്‍ കൊണ്ടുനടന്നാല്‍ മാത്രമാണ് തലയില്‍ പേന്‍, മുടിയില്‍ കായ വരാതിരിക്കുന്നതും അതുപോലെ, തലയില്‍ ചൊറിച്ചില്‍, താരന്, മുടി കൊഴിച്ചില്‍ ന്നെിവയെല്ലാം ഇല്ലാതെ മുടി നല്ല ഭംഗിയില്‍ സില്‍ക്കിയായി കിടക്കുകയുള്ളൂ.
ഇത്തരത്തില്‍ മുടി നല്ലപോലെ വൃത്തിയാക്കി എടുക്കുന്നതിന് മുള്‍ട്ടാണി മിട്ടി ഉപയോഗിക്കാവുന്നതാണ്. ഇത് തലയില്‍ നിന്നും അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യുന്നതിന് സഹായിക്കുകയും തലയിലെ ഇന്ഫ്ലമേഷന് കുറയ്ക്കാനും സഹായിക്കുന്നു.
ഇതിനായി മുള്‍ട്ടാണിമിട്ടി വെള്ളത്തില്‍ ചേര്‍ത്ത് പേയ്സ്റ്റ് പരുവത്തില്‍ ആക്കി മുടിയിലും തലയിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ ഇടയ്ക്കിടയ്ക്ക് ചെയ്യുന്നത് മുടി വൃത്തിയാക്കി എടുക്കാന്‍ സഹായിക്കും.
സ്ട്രെയ്റ്റന്‍ ചെയ്യുന്നു
മുടി ചുരുണ്ടുപോയി, അല്ലെങ്കില്‍ തനിക്ക് നല്ല നീളന്‍ മുടി ഇല്ല എന്ന് വിഷമിക്കുന്നവര്‍ക്ക് മുള്‍ട്ടാണിമിട്ടി ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നത് മുടിയെ സ്ട്രെയ്റ്റന്‍ ചെയ്യാന്‍ സഹായിക്കുന്നു.
ഇതിനായി മുള്ട്ടാണിമിറ്റി ഒരു കപ്പ് എടുക്കുക. ഇതിലേയ്ക്ക് 2 അല്ലെങ്കില്‍ 3 മുട്ടയുടെ വെള്ള ചേര്‍ക്കുക. ഇവ നന്നായി മിക്സ് ചെയ്ത് നല്ല പേയ്സ്റ്റ് പരുവത്തില്‍ ആക്കി എടുക്കണം. ഇത് തലമുടിയില്‍ നന്നായി തേച്ച് പിടിപ്പിക്കണം. മുടിയുടെ അല്ലാഭാഗത്തും ഇത് തേച്ച് പുരട്ടണം. ഇത് ഒരു 10 മിനിറ്റ് വെച്ചതിന് ശേഷം ചെറുചൂടുവെള്ളത്തില്‍ മുടി കഴുകണം. ഇത്തരത്തില്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് നല്ലതാണ്.
Also Read: മുടി നരയ്ക്കില്ല, കൊഴിയില്ല, ഈ വെള്ളം ദിവസേന വെറുതേ കുടിച്ചാല്‍ മാത്രം മതി
മുടി കൊഴിച്ചില്‍
തലമുടിയെ നല്ലപോലെ മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്തുന്നതിനും മുടി കൊഴിച്ചില്‍ അകറ്റി മുടിക്ക് നല്ല കരുത്ത് നല്‍കുന്നതിനും മുള്‍ട്ടാണി നല്ലതാണ്. ആഴ്ച്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും മുള്‍ട്ടാണി മിട്ടി ഹെയര്‍ മാസ്ക്ക് ഉപയോഗിക്കുന്നവര്‍ക്ക് നല്ല ഫലം ലഭിക്കുന്നതാണ്.
ഇതിനായി, ഒരു കപ്പ് മുള്‍ട്ടാണി മിട്ടി എടുക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് കറ്റാര്‍വാഴ ജെല്‍ ഇട്ട് മിക്സ് ചെയ്ത് പേയ്സ്റ്റ് പരുവത്തില്‍ ആക്കി എടുക്കണം. ഇത് തലയില്‍ നന്നായി തേച്ച് പിടിപ്പിക്കുന്നത് മുടിയെ മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്.
കൂടാതെ, ഇതില്‍ ചെറുനാരങ്ങ നീരും ചേര്‍ക്കാവുന്നതാണ്. ചെറുനാരങ്ങ നീര് ചേര്‍ത്താല്‍ ഇത് താരന് നീക്കം ചെയ്യാനും തല ക്ലിയറാക്കി എടുക്കുന്നതിനും സഹായിക്കുന്നു.
Disclaimer: മേല്‍ തന്നിരിക്കുന്നത് ഒരു പൊതു അറിവ് മാത്രമാണ്. ഇത് ഉപയോഗിച്ചാല്‍ പൂര്‍ണ്ണ ഫലം ലഭിക്കും എന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല.
English Summary: Multani Mitti For Hair