തേനും കറുവപ്പട്ടയും
സ്വാഭാവിക ആൻ്റി ബാക്ടീരിയൽ ഏജന്റായി പ്രവർത്തിക്കുന്നവയാണ് തേനും കറുവപ്പട്ടയും. ഇത് ചർമ്മത്തിലുണ്ടാകും വീക്കം കുറയ്ക്കാനും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ കൊല്ലാനും സഹായിക്കും. 1 ടേബിൾ സ്പൂൺ തേൻ 1/2 ടീസ്പൂൺ കറുവപ്പട്ട പൊടിയുമായി കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. അതിന് ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10-15 മിനിറ്റ് വയ്ക്കുക. അതിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകി വ്യത്തിയാക്കാം.
മഞ്ഞളും തൈരും
ആയുർവേദതത്തിലെ പേരുകേട്ട ഔഷധമാണ് മഞ്ഞൾ. ഇതിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകളും ആൻ്റി ഇൻഫ്ലമേറ്ററി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ചർമ്മത്തിൻ്റെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ മഞ്ഞളിന് കഴിയും. പണ്ട് പൂർവികർ മഞ്ഞൾ തേച്ച് കുളിക്കാറുണ്ടായിരുന്നു. സൗന്ദര്യത്തിൽ മഞ്ഞളിനുള്ള പങ്ക് വളരെ വലുതാണ്. തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളാൻ സഹായിക്കും. 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി 2 ടേബിൾസ്പൂൺ തൈരിൽ കലർത്തുക. പേസ്റ്റ് രൂപത്തിലായ ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 15-20 മിനിറ്റ് വയ്ക്കുക അതിന് ശേഷം കഴുകി കളയാം.
കറ്റാർ വാഴ- ടീ ട്രീ ഓയിൽ ഫേസ് പാക്ക്
മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങൾ ടീ ട്രീ ഓയിലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ പ്രകോപിപ്പിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത മോയ്സ്ചറൈസറാണ് കറ്റാർ വാഴ. ചർമ്മത്തിൻ്റെയും മുടിയുടെയും പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് കറ്റാർവാഴ. ഇത് മുഖത്ത് വെറുതെ പുരട്ടുന്നതും ചർമ്മത്തിന് ഏറെ ഗുണം ചെയ്യും. 1 ടേബിൾസ്പൂൺ കറ്റാർ വാഴ ജെൽ രണ്ടോ മൂന്നോ തുള്ളി ടീ ട്രീ ഓയിലിൽ ചേർക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 10-15 മിനിറ്റ് വച്ച ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ്.
Also Read: പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളാണോ പ്രശ്നം? എളുപ്പത്തിൽ മാറ്റാൻ ഇതാ ചില ഫേസ് പാക്കുകൾ
ഓട്സും തേനും
ചർമ്മ സൗന്ദര്യത്തിൽ ഓട്സിനുള്ള പങ്ക് വളരെ വലുതാണ്. ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിലെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് ഓട്സ്. മികച്ചൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ ഓട്സിന് കഴിയും. ചർമ്മത്തിലെ ചൊറിച്ചിലും അതുപോലെ വീക്കവുമൊക്കെ പരിഹരിക്കാൻ ഓട്സിന് കഴിയും. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും സുഷിരങ്ങൾ അടയ്ക്കാനും സഹായിക്കുന്ന പ്രകൃതിദത്ത എക്സ്ഫോളിയന്റാണിത്. തേൻ വീക്കം കുറയ്ക്കാനും ചുവപ്പ് കുറയ്ക്കാനും സഹായിക്കും.1/2 കപ്പ് വേവിച്ച ഓട്സ് 1 ടേബിൾസ്പൂൺ തേനിൽ കലർത്തി ഈ മിശ്രിതം മുഖത്ത് പുരട്ടി 15-20 മിനിറ്റ് വയ്ക്കുക. ഇതിന് ശേഷം മുഖം കഴുകി വ്യത്തിയാക്കാം.
English Summary: Home made face packs
Disclaimer: പൊതു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയാറാക്കിയിരിക്കുന്നത്. ഏതൊരു പായ്ക്കും മുഖത്തിടുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.
കൂടുതൽ ബ്യൂട്ടി വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.