മനം പിരട്ടല്‍, ഓക്കാനും, വയര്‍ വന്നു വീര്‍ക്കല്‍, വയറ്റില്‍ നിന്നും ലൂസായി പോകല്‍, തലവേദന തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. ഗ്യാസിന് പരിഹാരമായി അന്റാസിഡ് പോലുള്ള മരുന്നുകള്‍ സ്ഥിരം കഴിയ്ക്കുന്നത് നല്ലതല്ല. ഇതിന് പരിഹാരമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ഏററവും സിംപിള്‍ വൈദ്യമുണ്ട്. ഇതെക്കുറിച്ചറിയൂ..
അയമോദകം
ഇതിനായി വേണ്ടത് ബ്ലാക് സാള്‍ട്ട് അഥവാ ഇന്തുപ്പ്, അയമോദകം എന്നിവയാണ്. ചെറിയ പ്രത്യേക മണമുള്ള വിത്താണ് അയമോദകം. അജൈ്വന്‍ എന്ന് ഇത് പൊതുവേ അറിയപ്പെടുന്നു. ഇത് പല ഭക്ഷണ വിഭവങ്ങളിലും ഉപയോഗിയ്ക്കുന്നു. ഒപ്പം മരുന്നായും. ഗ്യാസ്, അസിഡിറ്റി പ്രശ്നത്തിനും തടി കുറയ്ക്കാനുമെല്ലാം ഇതൊരു നല്ല മരുന്നാണ്. ഗ്യാസ് ട്രബിൾ, അസിഡിറ്റി, വയറ്റിലെ മറ്റ് അസ്വസ്ഥതകൾ തുടങ്ങിയ പ്രശ്നങ്ങളൊക്കെ പരിഹരിക്കാൻ സഹായിക്കുന്ന മികച്ച പ്രതിവിധിയാണ് അയമോദകം. ഭക്ഷണ ശേഷം ഒരല്പം അയമോദകം ചവയ്ക്കാം. അതല്ലെങ്കിൽ അയമോദകം ചേർത്ത ഭക്ഷണങ്ങൾ ശീലമാക്കാം.. ഇത് കഫക്കെട്ട് അകറ്റുന്നതിനുള്ള മികച്ച ഔഷധമാണ്. ഇത് കുടിക്കുന്നത് ചുമ, ജലദോഷം, കഫക്കെട്ട്, തൊണ്ടവേദന എന്നിവയിൽനിന്ന് ആശ്വാസം നൽകും. കുട്ടികൾക്കും ഇത് വളരെ ഫലപ്രദമായ വീട്ടുവൈദ്യമാണ്.
ഇന്തുപ്പ് അഥവാ ബ്ലാക്ക് സാള്‍ട്ട്
ഇന്തുപ്പ് അഥവാ ബ്ലാക്ക് സാള്‍ട്ട് ആയുര്‍വേദ പ്രകാരം മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഉപ്പ് രസമെങ്കിലും ആരോഗ്യത്തിന് ഇത് നല്ലതാണ്. സോഡിയത്തിന്റെ അളവ് കുറവായതിനാൽ ഇത് ആരോഗ്യകരമാണ്. ഗ്യാസ്,അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് ഇതേറെ നല്ലതാണ്. ഇന്തുപ്പിന്റെ ക്ഷാര സ്വഭാവം ആമാശയത്തിലെ ആസിഡ് ഉൽപാദനത്തെ സന്തുലിതമാക്കാൻ സഹായിക്കുന്നു. ഇത് ആസിഡ് റിഫ്ലക്സുകൾ നിലനിർത്തുന്നതിനും നെഞ്ചെരിച്ചിൽ ശമിപ്പിക്കുന്നതിനും സഹായിക്കുന്നു. അസിഡിറ്റിയും മലബന്ധവും ഭേദമാക്കാൻ ഇന്തുപ്പ് ഏറെ നല്ലതാണ്.
ഗ്യാസ്, അസിഡിറ്റി പ്രശ്നം കുറയ്ക്കാന്‍
ഇതിനായി അല്പം ഇന്തുപ്പും അയമോദകവും ചേര്‍ത്തിളക്കുക. ഇത് കഴിയ്ക്കാം. അല്പാല്പമായി ചവച്ചിറക്കാം. ഇത് ആരോഗ്യത്തിന് ഗുണം നല്കുന്നു. ക്ഷണ നേരത്തില്‍ ഗ്യാസ്, അസിഡിറ്റി പ്രശ്നം കുറയ്ക്കാന്‍ ഇത് സഹായിക്കും. ഇത് കഴിച്ച ശേഷം ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കൂടി കുടിയ്ക്കുക. ഇത് പെട്ടെന്ന് തന്നെ ഗ്യാസ് പ്രശ്നത്തിന് മരുന്നാകുന്നു. ഭക്ഷണ ശേഷം ഗ്യാസ് ശല്യമെങ്കില്‍ ഇത് അല്പം ശീലമാക്കാം. ഇന്തുപ്പില്ലെങ്കില് വെറുതേ അയമോദകം ചവച്ചിറക്കിയാലും മതിയാകും. വയറിന്റെയും ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന്റേയും പല ചേരുകളില് ഒന്നാണ് ഇത്.
ഇളം ചൂടുവെള്ളം
ഗ്യാസ് പ്രശ്നങ്ങളുള്ളവര്‍ ഇടയ്ക്കിടെ ഇളം ചൂടുവെള്ളം കുടിയ്ക്കുന്നത് ശീലമാക്കുക. വെള്ളം കുടിയ്ക്കുന്നത് ഗ്യാസ് പ്രശ്നത്തിനുള്ള പരിഹാരമാണ്. അയമോദകം ഇട്ട് തിളപ്പിച്ച വെള്ളവും കുടിയ്ക്കാം. ഇതും ഗുണകരമാണ്. ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ സാധിയ്ക്കുമെങ്കില്‍ അല്പം അയമോദകം ചേര്‍ക്കുന്നത് നല്ലതാണ്. ചിലര്‍ക്ക് ചപ്പാത്തി പോലുള്ളവ ഗ്യാസുണ്ടാക്കും. ഇതില്‍ അയമോദകം ചേര്‍ത്ത് പാകം ചെയ്യാം.