കൊവിഷീല്‍ഡും ആസ്ട്രാസെനക്കയും ഒന്നുതന്നെ
കുവൈറ്റില്‍ അംഗീകാരമുള്ള വാക്സിനുകളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിച്ചവര്‍ക്കാണ് കുവൈറ്റ് പ്രവേശനാനുമതി നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് വാക്സിന് കുവൈറ്റില്‍ അംഗീകാരമുണ്ടോ എന്ന കാര്യത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡും കുവൈറ്റില്‍ നല്കുന്ന ഓക്സ്ഫോഡ് ആസ്ട്രസെനക്കയും ഒരേ വാക്സിനാണെന്ന് അംബാസഡര്‍ പറഞ്ഞു. എന്നു മാത്രമല്ല ഇതിന്റെ രണ്ട് ലക്ഷം ഡോസ് കഴിഞ്ഞ ഫെബ്രുവരി മാസം ഇന്ത്യ കുവൈറ്റിന് നല്‍കിയിരുന്നു.
ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശങ്ക വേണ്ട
ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയുമായി ചേര്‍ന്ന് ബ്രിട്ടീഷ് കമ്പനിയായ അസ്ട്രസെനക്ക നിര്‍മിച്ച വാക്സിനാണ് ഓക്സ്ഫോഡ് ആസ്ട്രസെനക്ക എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതേ വാക്സിന് തന്നെയാണ് ആസ്ട്രസെനക്കയുമായി കൈകോര്‍ത്ത് ഇന്ത്യ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വാക്സിന് കുവൈറ്റില്‍ അംഗീകരിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രവാസികള്‍ക്ക് ഇന്ത്യയില്‍ നിന്ന് ലഭിച്ച വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ കൊവിഷീല്‍ഡ് ആസ്ട്രസെനക്ക എന്നാണ് ഉള്ളതെങ്കിലും അത് കുവൈറ്റില്‍ സ്വീകരിക്കപ്പെടുമെന്നും അംബാസഡര്‍ അറിയിച്ചു. അതിനാല്‍ യാത്രാ വിലക്ക് പിന്‍വലിക്കപ്പെടുന്ന മുറയ്ക്ക് കുവൈറ്റിലേക്ക് തിരികെയെത്താന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ പ്രവാസികള്‍ക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ ആസ്ട്രസെനക്ക കൂടാതെ ഫൈസല്‍ ബയോണ്‍ടെക്ക്, മൊഡേണ, ജോണ്സണ് ആന്റ് ജോണ്സണ് എന്നീ വാക്സിനുകള്‍ക്കാണ് കുവൈറ്റില്‍ അംഗീകാരമുള്ളത്.
പ്രവാസി യാത്രക്കാരെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ട് സജ്ജം
അതിനിടെ, ആഗസ്ത് ഒന്നു മുതല്‍ വിദേശികളെ വരവേല്ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആരോഗ്യ മന്ത്രിയുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. വിദേശികളുടെ യാത്രാ നിബന്ധനകളുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുകയെന്നതാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം. കുവൈറ്റില്‍ അംഗീകരിച്ച ഏതെങ്കിലുമൊരു വാക്സിന് പൂര്‍ണമായി എടുത്ത ഏതു വിദേശിക്കും റെസിഡന്‍സ് വിസയുണ്ടെങ്കില്‍ ആഗസ്ത് ഒന്നു മുതല്‍ രാജ്യത്തേക്ക് കടക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്ട്ടിക്കറ്റാണ് മറ്റൊരു നിബന്ധന. ഇവര്‍ ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ കഴിയുകയും വേണം. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് കൂടിയാലോചനയുടെ ലക്ഷ്യം. പ്രവാസികളുടെ യാത്രാ വിലക്ക് പിന്‍വലിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ടിന്റെ പ്രതിദിന ശേഷി 3500ല്‍ നിന്ന് 5000 ആയി വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : ambassador says astrazeneca covishield vaccine is an approved vaccine in kuwait
Malayalam News from malayalam.samayam.com, TIL Network