കോടതിയിൽ വെച്ചാണ് താൻ പീഡനത്തിന് ഇരയായതായി യുവതി വെളിപ്പെടുത്തിയത്. ഡിസംബറിൽ കൊളവല്ലൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് സംഭവം നടന്നത്. രണ്ടാം പ്രതിയുടെ വീട്ടിൽ വെച്ചാണ് പീഡനം നടന്നത്.
പ്രതീകാത്മക ചിത്രം |iStock Images
ഹൈലൈറ്റ്:
- ഡിസംബറിലാണ് സംഭവം നടന്നത്
- കൂത്തുപറമ്പ് പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
- ഭൃതൃമതിയായ യുവതിയാണ് പീഡനത്തിന് ഇരയായത്
ഭര്‍തൃമതിയായ മുപ്പതുകാരിയുമായി രാജീവൻ പരിചയം സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ ആറിന് യുവതിയെ കാണാതായിരുന്നു. ഭര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്ന് തൊട്ടടുത്ത ദിവസം യുവതിയെ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയപ്പോഴാണ് രണ്ടാം പ്രതി സുബീഷിന്റെ വീട്ടിൽ വെച്ച് പ്രതികൾ തന്നെ ബലാത്സംഗം ചെയ്തതായി യുവതി വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
ഡിസംബറിൽ കൊളവല്ലൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് സംഭവം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് എസിപി സജേഷ് വാഴാളപ്പിലും സംഘവും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : two arrest in kuthuparamba case
Malayalam News from malayalam.samayam.com, TIL Network