പ്രമേഹ രോഗികള്‍
പ്രമേഹ രോഗികള്‍ പലരും ഇത് ജ്യൂസാക്കി അടിച്ച് കുടിയ്ക്കാറുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞ ഒന്നാണ്. പലരും ഇത് വെള്ളം പോലും ചേര്‍ക്കാതെ ജ്യൂസാക്കി കുടിയ്ക്കാറുണ്ട്. എന്നാല്‍ ഇത് നല്ലതല്ല. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് പെട്ടെന്ന് താഴാന്‍ ഇടയാക്കും.
പ്രത്യേകിച്ചും പ്രമേഹത്തിനുളള മരുന്നും ഇന്‍സുലിനും ഉപയോഗിയ്ക്കുന്നവരില്‍. ഇത് ഗ്ലൂക്കോസ് പെട്ടെന്ന് കുറച്ച് ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയിലേയ്ക്ക് വരെ നയിക്കുന്നു.
ഗര്‍ഭകാലത്ത്
പാവയ്ക്ക ജ്യൂസ് പ്രമേഹമുള്ളവര്‍ മാത്രമല്ല, തടി കുറയാനും ചിലര്‍ ഉപയോഗിച്ച് വരുന്ന ഒന്നാണ്. ഇതും ആരോഗ്യത്തിന് നല്ലതല്ല. വയറുവേദനയ്ക്കും ഛര്‍ദിയ്ക്കും വയറിളക്കത്തിനുമെല്ലാം ഇത് കാരണമാകും. യൂട്രൈന്‍ കോണ്ട്രാക്ഷന് ഇടയാക്കുന്ന ഒന്നാണിത്.
അതായത് യൂട്രസ് സങ്കോചിയ്ക്കുന്ന അവസ്ഥ. ഇതിനാല്‍ തന്നെ ഗര്‍ഭകാലത്ത് ഇത് ജ്യൂസ് അടിച്ച് കഴിയ്ക്കുന്നത് നല്ലതല്ല. നേരെ മറിച്ച് ഇത് വേവിച്ച് കഴിയ്ക്കുന്നത് കൊണ്ട് ദോഷമില്ല.
കിഡ്നി
ലിവറിന്റെ ആരോഗ്യത്തിനും ഇത് ജ്യൂസാക്കി കഴിയ്ക്കുന്നത് അത്ര നല്ലതല്ല. ഇത് ലിവറിന്റെ വീക്കത്തിന് കാരണമാകുന്നു. ഇത് അടുപ്പിച്ച് കഴിയ്ക്കുന്നവരിലാണ് ഈ അപകടം കാണുന്നത്. ഷുഗര്‍ മരുന്നുകള്‍ എടുക്കുന്നവര്‍ ഇത് പ്രത്യേകിച്ചും ശ്രദ്ധിച്ചു വേണം, കഴിയ്ക്കാന്‍.
കാരണം ഇത് മരുന്നിലെ ചില ഘടകങ്ങളുമായി പ്രവര്‍ത്തിയ്ക്കും. ഇതു പോലെ തന്നെ കിഡ്നി പ്രശ്നങ്ങളുള്ളവരും പാവയ്ക്കാ ജ്യൂസ് കഴിയ്ക്കാന്‍ പാടില്ല. പ്രത്യേകിച്ചും കിഡ്നിയില്‍ കല്ലെങ്കിലുമുണ്ടെങ്കില്.
പാവയ്ക്ക
ചെറിയ കുട്ടികളെങ്കില്‍ വയറുവേദന, പനി പോലുളള അവസ്ഥകളില്‍ പാവയ്ക്ക തന്നെ കൊടുക്കാതിരിയ്ക്കുന്നതാണ് നല്ലത്. ഇത് വെള്ളം ചേര്‍ക്കാതെ ജ്യൂസ് ആക്കി അടുപ്പിച്ചും അമിതമായുമെല്ലാം കഴിയ്ക്കുന്നതാണ് ഒഴിവാക്കേണ്ടത്.
അതേ സമയം ഇത് കറികളാക്കിയോ തോരനായോ എല്ലാം കഴിയ്ക്കാവുന്നതാണ്. ഇത് ഗുണകരമാണ്. പാവയ്ക്ക ജ്യൂസ് കഴിയ്ക്കണം എങ്കില്‍ മുഴുവന്‍ പാവയ്ക്ക എടുത്ത് ജ്യൂസാക്കരുത്. മാത്രമല്ല, ഇതില്‍ വെള്ളം ചേര്‍ത്തല്ലാതെ കഴിയ്ക്കരുത്. പാവയ്ക്കാ നീര് ആയുര്‍വേദത്തില്‍ അടക്കം പല രോഗങ്ങള്‍ക്കുമായി ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ ഇത് അല്പം മാത്രമാണ് എടുക്കുക. മാത്രമല്ല, നേര്‍പ്പിച്ചാണ് ഉപയോഗിയ്ക്കുക. പാവയ്ക്ക തോരന്‍ വച്ചോ കറി വച്ചോ കഴിയ്ക്കാം. ജ്യൂസ് കഴിയ്ക്കണമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടുകയെന്നത് അത്യാവശ്യമാണ്.