എന്നാല്‍, ഇത്തരത്തില്‍ കൊതി തോന്നി പ്രമേഹം പോലും അവഗണിച്ച് മാങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? അറിയാം, ഇത് സംബന്ധിക്കുന്ന നിങ്ങളുടെ വിവരങ്ങള്‍.
ശരിയായ വിധത്തില്‍ കഴിക്കാം
മാങ്ങയില്‍ 15 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ, ഇതിന് നമ്മളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ അത് കൂടി നില്ക്കുന്ന അവസരത്തില്‍ മാങ്ങ കഴിക്കാതിരിക്കുന്നതാണ് നല്ലത്.
എന്നാല്‍, പ്രമേഹത്തെ നിയന്ത്രിച്ച് നിര്ത്തുന്നവരാണെങ്കില് കുറച്ച് മാങ്ങ മാത്രം ആസ്വദിച്ച് കഴിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചില മാങ്ങ വളരെ മധുരമുള്ളതായിരിക്കും. ചിലതിന് നല്ല പുളിയുമായിരിക്കും. ന്നൊല്‍, ചിലതിന് മധുരവും ഉണ്ടാകും അതുപോലെ, പുളിയും ഉണ്ടായിരിക്കും.
അതിനാല്‍, നിങ്ങള്‍ മാങ്ങ കഴിക്കുകയാണെങ്കില്‍ തന്നെ, അതിന്റെ മധുരം എത്രത്തോളം ഉണ്ട് എന്നതിനനുസരിച്ച് വ്യായാമവും ഡയറ്റും ശ്രദ്ധിക്കാന്‍ മറക്കരുത്.
ഒരു ദിവസം എത്രമാങ്ങ വീതം കഴിക്കാം
ഒരു പ്രമേഹ രോഗിക്ക് ഒരു ദിവസം അര കപ്പ് മാങ്ങ കഴിക്കാം എന്നാണ് പഴയുന്നത്. എന്നാല്‍, ഇത് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഒരിക്കലും ജ്യൂസ് അടിച്ച് കുടിക്കാതിരിക്കുക എന്നത്. മാങ്ങയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്.
എന്നാല്‍ നമ്മള്, ജ്യൂസ് അടിച്ച് കുടിക്കുമ്പോള്‍ ഈ നാരുകള്‍ ഇല്ലാതാവുകയും ഇത് ശരീരത്തിലേയ്ക്ക് പഞ്ചസ്സാരയുടെ അളവ് വേഗത്തില്‍ കൂട്ടുന്നതിനും കാരണാകുന്നുണ്ട്. അതിനാല്‍, മാങ്ങ, ചെത്തി കഴിക്കുന്നതാണ് നല്ലത്.
അതുപോലെ, മാങ്ങയുടെ തൊലി ചെത്താതെ കഴിച്ചാലും ഗുണമുണ്ട്. ഇത് പല്ലിന് കേട് വരാതിരിക്കാനും കൂടുതല്‍ രുചി നല്‍കുന്നതിനും സഹായിക്കുന്നുണ്ട്.
പ്രമേഹം കൂടിയാല്‍
മാങ്ങ അമിതമായി കഴിച്ചാല്‍ അതുപോലെ, മാങ്ങ ജ്യൂസ് അടിച്ച് കുടിച്ചാല്‍ എല്ലാം രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പ്രമേഹം കൂട്ടുന്നതിന് ഒരു കാരണമാകുന്നു. ചിലര്‍ക്ക് പ്രമേഹം കുറവാണെങ്കിലും മാങ്ങ കഴിച്ചതിന് ശേഷം അമിതമായി വര്‍ദ്ധിച്ചിരിക്കുന്നത് കാണാറുണ്ട്.
അതിനാല്‍, മാങ്ങ കഴിക്കുമ്പോള്‍ മിതമായ അളവില്‍ ശരിയായ വിധത്തില്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, പലരും ആഹാരം കഴിച്ചതിന് ശേഷം പഴങ്ങള്‍ കഴിക്കാറുണ്ട്. സത്യത്തില്‍ ഇത് ശരിയായ രീതിയല്ല. ആഹാരത്തിന് മുന്‍പ് മാങ്ങ കഴിക്കാന്‍ ശ്രദ്ധിക്കുക.
അതുപോലെ, മാങ്ങ കഴച്ച് കഴിഞ്ഞാല്‍ കൃത്യമായി നല്ലൊരു ഡയറ്റ് പിന്തുടരുന്നത് നല്ലതാണ്. ഇതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
മാങ്ങ കഴിക്കേണ്ട ശരിയായ സമയം
പ്രമേഹ രോഗികള്‍ രാത്രിയില്‍ മാങ്ങ കഴിക്കുന്നതിനേക്കാള്‍ എല്ലാം കൊണ്ടും നല്ലത് രാവിലെ കഴിക്കുന്നതാണ്. പ്രത്യേകിച്ച് രാവിലെ നടക്കാന്‍ പോകുന്നവരാണെങ്കില്‍ നടന്ന് കഴിഞ്ഞ് വന്നതിന് ശേഷം മാങ്ങ കഴിക്കുന്നത് നല്ലതാണ്. ഈ മാങ്ങ കഴിച്ചതിന് ശേഷം മാത്രം രാവിലത്തെ പ്രഭാത ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.
മാങ്ങ കഴിക്കുമ്പോള്‍ അതിന്റെ കൂടെ മറ്റ് പച്ചക്കറികള്‍ ചേര്‍ത്ത് കഴച്ചാല് ഇത് പ്രമേഹം കൂട്ടാതിരിക്കാന്‍ സഹായിക്കും.