9 മാസം മുമ്പാണ് ദുബായിൽ നസീർ വിസിറ്റ് വിസയിൽ എത്തിയത്. കഴിഞ്ഞ ഡിസംബർ 20 നാണ് നസീർ കുഴഞ്ഞു വീണ് മരിക്കുന്നത്.
Also Read: എണ്ണ ചോർച്ചയ്ക്ക് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപനം; ആശങ്കയൊഴിഞ്ഞെന്ന് കുവൈറ്റ് ഓയിൽ കമ്പനി
റോഡിലൂടെ നടന്നു പോകുമ്പോൾ നസീർ കുഴഞ്ഞുവീണു എന്നാണ് ലഭിക്കുന്ന വിവരം. നസീറിന്റെ കയ്യിൽ മരിക്കുന്ന സമയത്ത് ഒരു രേഖയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആളെ തിരിച്ചറിയാൻ സാധിച്ചില്ല. പിന്നീട് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് ആളെ കണ്ടെത്തുന്നത്. ദുബായ് പൊലീസ് വിരലടയാളം ശേഖരിച്ചു നടത്തിയ അന്വേഷണം നടത്തി. 3 മാസത്തിന് ശേഷമാണ് ഇയാളെ തിരിച്ചറിയുന്നത്. അതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു
ദുബായിലുള്ള സാമൂഹിക പ്രവർത്തകനായ നസീർ വാടാനപ്പിള്ളിയാണ് മരിച്ചയാളുടെ അഡ്രസ്സ് കണ്ടെത്തുന്നത്. പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം രണ്ട് ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കാൻ സാധിക്കും എന്നാണ് കരുതുന്നത്. നാട്ടിൽ ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ദുബായിൽ ജോലിക്ക് ശ്രമിക്കാൻ വേണ്ടിയാണ് വിസിറ്റ് വിസയിൽ ദുബായിൽ എത്തിയത്. ഭാര്യ: ഷീബ. മക്കൾ: മുഹമ്മദ് അമീൻ, അംന.
Read Latest Gulf News and Malayalam News
പെട്രോൾ പമ്പ് ആക്രമണം ; ഒരാൾ പിടിയിൽ | konni Petrol Pump |