ചട്ടുകം (Spatula)
ചട്ടുകം അല്ലെങ്കില്‍ കുറച്ച് കുഴിയുള്ള തവി, അല്ലെങ്കില്‍ നമ്മള് ദോശ മറച്ചിടാനുള്ള തവിയെയെല്ലാം തന്നെ ചട്ടുകം അല്ലെങ്കില്‍ അതിന്റെ പ്രത്യേകതകള്‍ എടുത്ത് പറഞ്ഞായിരിക്കും വിശേഷിപ്പിക്കുന്നത്. ഇതിനെ ഇംഗ്ലീഷില്‍ സ്പാച്ചുല എന്നാണ് പറയുന്നത്. ഇത് പല ഷേയ്പ്പില് സൈസ്സില്‍ ഇന്ന് ലഭ്യമാണ്. പ്രധാനമായും കറി തയ്യാറാക്കുമ്പോള്‍ ഇളക്കുന്നതിനും മറ്റുമായാണ് ഇത് ഉപയോഗിക്കുന്നത്.
അതുപോലെ, ദോഷ എന്നിവ മറച്ചിടാനും എന്തെങ്കിലും തോരന്‍ കോരി ഇടാനും ചിലര്‍ ചോറ് എടുക്കാനുമെല്ലാം തന്നെ സ്പാച്ചുല ഉപയോഗിക്കാറുണ്ട്.
അളവ് പാത്രം ( Measuring Spoon)
അളവ് പാത്രം അല്ലെങ്കില്‍ അളവ് സ്പൂണ്‍ എന്നതിനെ മെഷറിംഗ് സ്പൂണ്‍ എന്നാണ് പൊതുവില്‍ പറയുന്നത്. ഇന്ന് ഒട്ടുമിക്ക കുക്കറി ഷോയിലും ഇത്തരത്തിലുള്ള അളവുപാത്രങ്ങളോ അല്ലെങ്കില്‍ അളവ് സ്പൂണ്‍ എല്ലാമാണ് ഉപയോഗിക്കുന്നത്.
ഇത്തരം അളവ് പാത്രങ്ങള്‍ പാചകത്തിനായി ഉപയോഗിക്കുന്നത് നിങ്ങള്‍ തയ്യാറാക്കുന്ന വിഭവം പെര്‍ഫക്ട് ആയി കിട്ടുന്നതിനായിട്ടാണ്. ഇന്ന് പല ഷെഫുമാരും ഇത്തരത്തില്‍ കൃത്യമായ അളവില്‍ ഓരോ ചേരുവകള്‍ ചേര്‍ത്താണ് ഭക്ഷണവിഭവങ്ങള്‍ രുചിയില്‍ തയ്യാറാക്കി എടുക്കുന്നത് തന്നെ.
തൊലി കളയാന്‍ ( Peeler)
പച്ചക്കറികളുടെ തൊലി കളയാന്‍ കത്തി ഉപയോഗിച്ച് ഒന്നെങ്കില്‍ തൊലി കളയണം. എന്നാല്‍, ഇതിനേക്കാള്‍ എളുപ്പത്തിലും വൃത്തിയിലും തൊലി കളയാന്‍ നമ്മള് ഇന്ന് ഉപയോഗിക്കുന്നത് പീലര്‍ ആണ്. അത് ഉപയോഗിച്ച് വേഗത്തില്‍ പച്ചക്കറികളുടെ തൊലി വേഗത്തില്‍ കളഞ്ഞ് എടുക്കാവുന്നതാണ്.
പീലര്‍ ഉപയോഗിച്ച് തൊലി മാത്രമല്ല, നല്ല കട്ടി കുറവില്‍ വറുക്കാനായി പച്ചക്കറികള്‍ ചീകി എടുക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്.
മുട്ട പതപ്പിക്കാന്‍ (Whisk)
മുട്ട പതപ്പിക്കാന്‍ നമ്മള് ഉപയോഗിക്കുന്ന ആ തവിയെ ആണ് വിസ്ക്ക്( Whisk) എന്ന് പറയുന്നത്. കുറേ കമ്പികള്‍ തമ്മില്‍ ക്രോസ് ചെയ്ത് ഇരിക്കുന്ന ഈ തവി ഉപയോഗിച്ച് വേഗത്തില്‍ നിങ്ങള്‍ക്ക് മുട്ട പതപ്പിച്ച് എടുക്കാന്‍ സാധിക്കും. അതുപോലെ തന്നെ, ദോശമാവും എല്ലാം തന്നെ നിങ്ങള്‍ക്ക് വേഗത്തില്‍ കട്ട പിടിക്കാതെ പതപ്പിച്ച് എടുക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.
ഇത് കഴുകി എടുക്കാനും എളുപ്പമാണ്. അതുപോലെ, തൈരും കേക്കിന്റെ മാവ് വരെ നമുക്ക് ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ മിക്സ് ചെയ്തും പതപ്പിച്ചും എടുക്കാവുന്നതാണ്.
കുഴിയുള്ള തവി Ladle)
സാധാരണ നമ്മള് കറികള്‍ ഒഴിക്കാനായി നല്ല കുഴിയുള്ള തവി എടുക്കാറുണ്ട്. ഇതിനെ പൊതുവേ, ആ കുഴിയുള്ള തവി, അല്ലെങ്കില്‍ സാമ്പാല്‍ തവി എടുക്ക് ന്നൈല്ലാം വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ഇതിനെ ലെയ്ഡല് എന്നാണ് ഇംഗ്ലീഷില്‍ പറയുക.
നമ്മള് പലപ്പോഴും ഇതിന്റെ ഇംഗ്ലീഷ് കിട്ടാത്തതിനാല്‍ തന്നെ ഇതിനെ സ്പൂണ്‍, അല്ലെങ്കില്‍ ലാര്‍ജ് സ്പൂണ്‍ ന്നൈല്ലാമായിരിക്കും സെര്‍ച്ച് ചെയ്യുക. എന്നാല്‍, ലെയ്ഡല് എന്ന് പറഞ്ഞാല്‍ അല്ലെങ്കില്‍ സെര്‍ച്ച് ചെയ്താല്‍ നിങ്ങള്‍ക്ക് ഇത് ലഭിക്കുന്നതായിരിക്കും.
English Summery: English Names of Kitchen Items