ഷാർജ: യുഎഇയുടെ ദേശീയ റെയിൽവേ ശൃംഖലയായ ഇത്തിഹാദ് റെയിൽവേയുമായ് സുരക്ഷയും സുരക്ഷാ മാനദണ്ഡങ്ങളും നടപ്പിലാക്കുന്നത് സംബന്ധിച്ച കരാറിൽ ഷാർജാ പോലീസ് ഒപ്പുവെച്ചു. ഷാർജാ പോലീസിലേയും, ഇത്തിഹാദ് റെയിൽവേയിലേയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് ഹിസ് എക്സലൻസി മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി, ഇത്തിഹാദ് റെയിൽ റെയിൽവേ സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് റാഷിദ് അൽ മർസൂഖി എന്നിവരാണ് ധാരണാ പത്രത്തിൽ ഒപ്പ് വെച്ചത്.
Also Read: എണ്ണ ചോർച്ചയ്ക്ക് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപനം; ആശങ്കയൊഴിഞ്ഞെന്ന് കുവൈറ്റ് ഓയിൽ കമ്പനി
ഇരു കക്ഷികളും തമ്മിലുള്ള സംയുക്ത തന്ത്രപരമായ സഹകരണത്തിന് അടിത്തറയിടുന്നതിനും, എല്ലാ മേഖലകളിലും സുരക്ഷാ ഉറപ്പാക്കുന്നതിനുമുള്ള നിർദേശങ്ങളാണ് പ്രധാനമായും ധാരണാ പത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റെയിൽവേയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട 2020 ലെ ഫെഡറൽ ലോ നമ്പർ (8) അടിസ്ഥാനമാക്കിയുളള സുരക്ഷ കൂടുതൽ ഫലപ്രദമായ് നടപ്പിലാക്കുന്നതിനായ് വരും നാളുകളിൽ കൂടുതൽ ചർച്ചകളും നിർദേശങ്ങളും സംഘടിപ്പിക്കുമെന്ന് ഷാർജാ പോലീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ റെയിൽവേ ശൃംഖല എമിറേറ്റിന്റെ ഒരു പ്രധാന ആകർഷണമായിരിക്കും. വികസന പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിലൊന്നാണ് ഇത്തിഹാദ് റെയിൽവേ, അത്കൊണ്ട് തന്നെ പദ്ധതിയെ പൂർണ്ണമായി പിന്തുണയ്ക്കുകയും സഹായം നൽകുകയും ചെയ്യേണ്ടത് ആവശ്യമാണ്. മേജർ ജനറൽ കൂട്ടിച്ചേർത്തു.
Read Latest Gulf News and Malayalam News
പെട്രോൾ പമ്പ് ആക്രമണം ; ഒരാൾ പിടിയിൽ | konni Petrol Pump |