Authored by Deepu Divakaran | Samayam Malayalam | Updated: 21 Mar 2023, 5:44 am
ലൈഫ് മിഷൻ കോഴക്കേസിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ.
വേദിയിൽ സ്ത്രീപങ്കാളിത്തം ഇല്ലാത്തതിൽ വിമർശിച്ച് രാഹുൽ ഗാന്ധി
ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിനായി 20 കോടി രൂപയാണ് യുഎഇ റെഡ് ക്രസൻ്റ് യുഎഇ കോൺസുലേറ്റ് വഴി കൈമാറിയിരുന്നത്. തുകയുടെ നിശ്ചിത ശതമാനമാണ് യൂണിടാക് എംഡി കോഴയായി നൽകിയത്. കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നു, കള്ളപ്പണം കൈമാറി, ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ചു കള്ളപ്പണം ഡോളറാക്കി മാറ്റി കോഴയായി നൽകിയെന്നതടക്കമുള്ള ആരോപണങ്ങളാണ് സന്തോഷ് ഈപ്പനെ കുടുക്കിയത്. നേരത്തെ, സന്തോഷ് ഈപ്പനാണ് തനിക്കടക്കം പണം എത്തിച്ചു നൽകിയതെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് സന്തോഷ് ഈപ്പനെ ഇഡി അറസ്റ്റു ചെയ്തത്.
കേസിൽ ഫെബ്രുവരിയിലാണ് എം ശിവശങ്കർ അറസ്റ്റിലായത്. വടക്കാഞ്ചേരിയിൽ ഫ്ലാറ്റിൻ്റെ നിർമ്മാണ കരാർ വാങ്ങിനൽകാനായി യൂണിടാക് ബിൽഡേഴ്സിൽനിന്ന് കോഴ വാങ്ങിയെന്നാണ് ശിവശങ്കറിനെതിരായ കേസ്. 4.48 കോടി രൂപ ശിവശങ്കറിനു നൽകിയതായി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ശിവശങ്കറിൻ്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടിൻ്റെയും സ്വപ്ന സുരേഷിൻ്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ലൈഫ് മിഷൻ ഇടപാടിലെ കോഴയാണെന്ന സ്വപ്നയുടെ മൊഴിയും ശിവശങ്കറിന് കുരുക്കായി. തുടർച്ചയായ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ ശിവശങ്കറിൻ്റെ അറസ്റ്റു രേഖപ്പെടുത്തിയത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക