പള്ളിയിൽ പ്രാർഥനയ്ക്കെത്തിയ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയായ യുവതിയുമായി സൗഹൃദത്തിലായ ബെനഡിക്ട് ആൻ്റോ ഇവരെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പള്ളിയിൽ പതിവായി എത്തുമായിരുന്ന തന്നെ വൈദികൻ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചുവെന്നു യുവതി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
വേദിയിൽ സ്ത്രീപങ്കാളിത്തം ഇല്ലാത്തതിൽ വിമർശിച്ച് രാഹുൽ ഗാന്ധി
പേച്ചിപ്പാറയിൽ വൈദികനായിരുന്ന സമയത്താണ് സംഭവം. യുവതിയുടെ അമ്മയുടെ പക്കൽനിന്നു യുവതിയുടെ മൊബൈൽ നമ്പർ കൈക്കലാക്കിയ വൈദികൻ വീഡിയോ കോൾ ചെയ്യാനും വാട്സാപ്പിൽ സെക്സ് ചാറ്റ് ചെയ്യാനും സമ്മർദ്ദം ചെലുത്തുകയായിരുന്നു. മറ്റു പെൺകുട്ടികളെയും വൈദികൻ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നു മനസിലാക്കിയതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. ഇതറഞ്ഞ വൈദികനും ഇയാളുടെ അനുയായികളും യുവതി ഭീഷണിപ്പെടുത്തി.
ഇതിനിടെ, ഒരു സംഘം എത്തി വൈദികനെ ആക്രമിച്ചു യുവതിയുടെ സ്വകാര്യ ദൃശ്യങ്ങളടങ്ങിയ ലാപ്ടോപ്പും മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു. ലാപ്ടോപ്പും ഫോണും നഷ്ടപ്പെട്ടു രണ്ടു ദിവസങ്ങൾക്കു ശേഷമാണ് സ്വകാര്യ ദൃശ്യങ്ങൾ പുറത്തായത്. യുവതിയും വൈദികനും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങളും വാട്സാപ്പിലൂടെ നടത്തിയ സെക്സ് ചാറ്റുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പെൺകുട്ടി നാഗർകോവിൽ എസ്പിയെ സമീപിച്ചാണ് പരാതി നൽകിയിരുന്നത്. സംഭവത്തിൽ നാഗർകോവിൽ സൈബർ പോലീസ് ആണ് ഐടി വകുപ്പ് അടക്കം നാലു വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തത്. എന്നാൽ ഇതിനു പിന്നാലെ വൈദികൻ ഒളിവിൽ പോകുകയായിരുന്നു.
വേഗത്തിലോടാൻ ചൈനയുടെ ചക്രം വേണ്ട, വന്ദേ ഭാരത് കുതിക്കും ഇന്ത്യൻ നിർമിത ഫോർജ്ഡ് വീലുകളിൽ, രണ്ട് കമ്പനികൾ രംഗത്ത്
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച രാവിലെ നാഗർകോവിലെ ഫാം ഹൗസിൽനിന്നാണ് പ്രതി പിടിയിലായത്. വൈദികനെതിരെ സമാനമായ പരാതികൾ വേറെയും ഉണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. എന്നാൽ ആരും പോലീസിനു മുമ്പാകെ എത്തി പരാതി നൽകാൻ തയ്യാറായിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Read Latest National News and Malayalam News