Also Read : ‘രാഹുൽ ഗാന്ധി റബ്ബർ പന്താണ്, അടിച്ചാൽ പത്തിരട്ടി ശക്തിയിൽ തിരിച്ചടിക്കും’; പുകഴ്ത്തി കെ സി വേണുഗോപാൽ
അശോക് ലൈലാൻഡിന്റെ ഉപകമ്പനിയായ സ്വിച്ച് മൊബിലിറ്റിയാണ് 450 ഇ ബസുകൾ എത്തിക്കാൻ ടെൻഡര് നേടിയത്. ഒറ്റ ചാർജിൽ 300 കിലോമീറ്റർ വരെയാണ് ഈ ബസ് സഞ്ചരിക്കുക. ഇലക്ട്രിക് വാഹനങ്ങളുടെ ചുമതല കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനിക്കാണുള്ളത്.
സുബൈറിന് വീടൊരുക്കി പ്രവാസി വ്യവസായി
പുതിയ പദ്ധതി അനുസരിച്ച് ദൂരത്തിന് അനുസരിച്ച് കണക്ടിംഗ് സർവീസുകളായിട്ട് ആയിരിക്കും ഓടിക്കുക. അതായത്, തിരുവനന്തപുരം – കാസർകോട് സർവീസാണ് നടത്തുന്നതെങ്കിൽ പാതി ദൂരത്തിന് ശേഷം ഒരു ബസ് എന്ന നിലയിലായിരിക്കും ബസ് ലഭിക്കുക. കാസർകോട് വരെയുള്ള ദൂരത്തിൽ ആലപ്പുഴ, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും മാറിക്കേറുന്ന തരത്തിലാകും സർവീസ് നടത്തുക. അതേസമയം, ഈ ദൂരത്തിന് ഒറ്റ ടിക്കറ്റ് മാത്രം മതിയാകുമെന്നും റിപ്പോർട്ടുണ്ട്.
റൂട്ട് സ്റ്റഡി നടത്തുന്നതിന് വേണ്ടി സ്വിച്ച് മൊബിലിറ്റി അധികൃതർ വൈകാതെ സംസ്ഥാനത്ത് എത്തുമെന്നും റിപ്പോർട്ടുണ്ട്. കേന്ദ്ര പദ്ധതി പ്രകാരം ആകെ 750 ഇ ബസുകളാണ് കേരളത്തിന് ലഭിക്കുക.
വാടക അടിസ്ഥാനത്തിലും സൗജന്യമായാകും കേന്ദ്ര സർക്കാർ ബസുകൾ കേരളത്തിന് നൽകുന്നത്. 750 ദൂർഘദൂര ബസുകൾ ലീസ് വ്യവസ്ഥയിലും നഗരകാര്യവകുപ്പിന്റെ പദ്ധതി അനുസരിച്ച് 250 ബസുകൾ സൗജന്യമായുമാണ് ലഭിക്കുക. ലീസ് അടിസ്ഥാനത്തിൽ ലഭിക്കുന്ന 750 ബസുകളാണ് ഡ്രൈവറിനെ അടക്കമാണ് നൽകുക. അതേസമയം, ഡ്രൈവറെ ഒഴിവാക്കി വാടക കുറച്ച് നൽകണമെന്നാണ് ഗതാഗത വകുപ്പിന്റെ ആവശ്യം.
പരിമിതമായ സ്റ്റോപ്പുകളുള്ള ദീർഘദൂര സർവീസുകളിൽ നിന്നും കണ്ടക്ടറെ ഒഴിവാക്കും. അതിന് പകരമായി സ്റ്റോപ്പുകളിൽ നിന്നും യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കുന്ന സംവിധാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതേ സംവിധാനം മറ്റ് പല സംസ്ഥാനങ്ങളിലുമുണ്ട്.
ഫുൾ എയർ സസ്പെൻഷനോട് കൂടിയ ഇഐവി 12 സ്റ്റാൻഡേർഡ് ബസുകളാണ് കേരളത്തിലേക്ക് എത്തുക. 1.5 മുതൽ മൂന്ന് മണിക്കൂർ വരെ ഫാസ്റ്റ് ചാർജിങ്ങ് സൗകര്യമുള്ള വാഹനം ഒറ്റത്തവണ ചാർജിൽ 300 കിലോമീറ്റർ വരെ പോകും. ഇടയ്ക്ക് ഒരു ഫാസ്റ്റ് ചാർജ് ചെയ്താൽ 500 കിലോമീറ്റർ വരെ പോകാൻ ഈ ബസുകൾക്ക് സാധിക്കും.
Also Read : കണ്ണൂരിൽ നിന്നും ബെംഗളൂരുവിലേക്ക് അതിവേഗം; വടക്കൻ കേരളത്തിന് ഉണർവേകാൻ രണ്ട് പുതിയ ദേശീയപാതകൾ
40 മുതൽ 45 സീറ്റുകൾ വരെയുള്ള ബസിന്റെ ഉയരം 2.95 അടിയും 39 അടി നീളമാണുള്ളത്.
Read Latest Kerala News and Malayalam News