ആരാധകര്‍ക്ക് കൊറോണ വൈറസ് അണുബാധയോ വൈറസ് ബാധിച്ച വ്യക്തിയുമായി സമ്പര്‍ക്കമോ ഉണ്ടാകരുതെന്ന നിബന്ധനയോടെ രണ്ട് വിശുദ്ധ മസ്ജിദുകളില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് പെര്‍മിറ്റ് നേടേണ്ടതില്ലെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. അതിനിടെ, ഉംറ നിര്‍വഹിക്കുന്നതിനോ റൗദ ഷെരീഫ് സന്ദര്‍ശിക്കുന്നതിനോ പെര്‍മിറ്റ് നിര്‍ബന്ധമാണെന്നും, കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയോ രോഗബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയോ ചെയ്യാത്ത വ്യക്തിയാണെങ്കില്‍ അവര്‍ക്ക് നുസുക്ക് ആപ്ലിക്കേഷന്‍ വഴിയോ തവക്കല്‍ന ആപ്ലിക്കേഷന്‍ വഴിയോ ഇതിനുള്ള പെര്‍മിറ്റ് എടുക്കാമെന്നും ഹജ്ജ് മന്ത്രാലയം വെളിപ്പെടുത്തി.
ടൂറിസ്റ്റ് ഇ വിസക്ക് 535 റിയാലും ഓണ്‍ അറൈവല്‍ വിസക്ക് 480 റിയാലുമാണ് ഫീസ്. സൗദി അറേബ്യയില്‍ തങ്ങുന്ന വേളയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കൂടി ഉള്‍പ്പെടുന്നതാണ് ഈ നിരക്ക്. മള്ടിപ്പിള് എന്‍ട്രി ടൂറിസ്റ്റ് വിസക്ക് ഒരു വര്‍ഷമാണ് കാലാവധി. 90 ദിവസത്തെ താമസമാണ് അനുവദിക്കുക. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വിസ ഫീ അടക്കാമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, വിസാ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് നിന്ന് പുറത്തുകടക്കാതിരുന്നാല് ഒരു ദിവസത്തേക്ക് 100 റിയാല്‍ വീതം പിഴ ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. വിസാ അപേക്ഷ നിരാകരിക്കപ്പെട്ടാല്‍ ഫീ തിരികെ ലഭിക്കില്ല. ഇ വിസ അഞ്ച് മിനിറ്റ് മുതല്‍ പരമാവാധി അര മണിക്കൂറിനുള്ളില്‍ അനുവദിക്കുന്നുണ്ട്. വിസ അനുവദിക്കുന്നതിന് ജിസിസിയിലെ പ്രവാസികള്‍ക്ക് നേരത്തെ ഉണ്ടായിരുന്ന പ്രൊഫഷന് നിബന്ധന എടുത്തുകളഞ്ഞിട്ടുണ്ട്. ഗള്‍ഫിലെ പ്രവാസികള്‍ക്ക് അടുത്ത കുടുംബാംഗങ്ങളേയും സൗദിയിലേക്ക് കൊണ്ടുവരാം. സ്വന്തം വിസക്ക് അപേക്ഷിച്ച ശേഷമാണ് കുടുംബാംഗങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു.
Read Latest Gulf News and Malayalam News
വിദ്യാര്‍ഥിനിയുടെ മരണം ; അപകടകരമാം വിധം ബൈക്കോടിച്ചു