ആന്റി ഓക്സിഡന്റുകളാല്‍ ഇത് സമ്പുഷ്ടമാണ്. തടി കുറയ്ക്കാന്‍, കൊളസ്ട്രോള്‍, പ്രമേഹ നിയന്ത്രണം തുടങ്ങിയ പല ആരോഗ്യ ഗുണങ്ങളും നല്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. ആരോഗ്യത്തിനും മുടിയ്ക്കും ചര്‍മത്തിനുമെല്ലാം ഒരു പോലെ ഗുണകരവുമാണ്.
കറ്റാര്‍വാഴ
ചര്‍മത്തിനും മുടിയ്ക്കും ഒരുപോലെ ഗുണകരമാണ് കറ്റാര്‍വാഴ. ഇത് തനിച്ചും പല കൂട്ടുകള്‍ ചേര്‍ത്തുമെല്ലാം ഉപയോഗിയ്ക്കാം. ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരു പോലെ ഗുണകരമായ ഒരു പ്രത്യേക കൂട്ടുണ്ടാക്കി ഉപയോഗിയ്ക്കാം. ഇത് ചര്‍മത്തിലും മുടിയ്ക്കും ഒരുപോല പുരട്ടാവുന്ന ഒന്നാണ്. ഇത് ഒരു പോലെ തന്നെ ചര്‍മത്തിലും മുടിയിലും പുരട്ടാന്‍ സഹായിക്കുന്ന പ്രത്യേക കോമ്പോ തയ്യാറാക്കാന്‍ സാധിയ്ക്കും.
ചര്‍മത്തിനു പ്രായക്കുറവു തോന്നിപ്പിയ്ക്കുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗുണം. ചര്‍മത്തിലെ ചുളിവുകള്‍ നീക്കിയാണ് ഇതു സാധിയ്ക്കുന്നത്. ഇതു കൊളാജന്‍ ഉല്പാദനത്തിനു സഹായിക്കുന്നു. ഇവ ചര്‍മകോശങ്ങള്‍ അയഞ്ഞു തൂങ്ങാതെയും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെയും സഹായിക്കുന്നു.
വൈറ്റമിന്‍ ഇ
ഇതിനായി വേണ്ട അടുത്തത് വൈറ്റമിന്‍ ഇ ആണ്. ഇത് ചര്‍മസംരക്ഷണത്തിന് ഏറെ നല്ലതാണ്. ഇത് തയ്യാറാക്കാന്‍ കറ്റാര്‍വാഴ ജെല്ലില്‍ അല്പം വൈറ്റമിന്‍ ഇ ഓയില്‍ കൂടി ചേര്‍ത്തിളക്കുക. ഇത് ചര്‍മത്തില്‍ പുരട്ടാം. മുടിയിലും പുരട്ടാം. ഇത് മുടിയുടെ വരണ്ട സ്വഭാവം മാറാന്‍ നല്ലതാണ്. മാത്രമല്ല, മുടി കൊഴിച്ചില്‍ തടയാനും ഇതേറെ നല്ലതാണ്. നിര്‍ജീവമായ മുടിയിഴകള്‍ക്ക് ആരോഗ്യം നല്‍കാനും ജീവന് നല്‍കാനും മികച്ചതാണ് ഇത്തരത്തിലെ രാത്രിയിലെ വൈറ്റമിന്‍ ഇ ഓയില്‍ പ്രയോഗം.
ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മം നല്ല ക്ലിയറാക്കി എടുക്കുന്നതിനും അതുപോലെ, ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കം ചെയ്ത് ചര്‍മ്മം നല്ല യൗവ്വനമുള്ളതാക്കി നിലനിര്‍ത്തുന്നതിനും വൈറ്റമിന്‍ ഇ സഹായിക്കുന്നുണ്ട്.
ചര്‍മത്തില്‍
ചര്‍മത്തില്‍ ഈ കൂട്ട് പുരട്ടുന്നത് കൊണ്ടുണ്ടാകുന്ന ഗുണങ്ങള്‍ ഏറെ നല്ലതാണ്. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതേറെ നല്ലതാണ്. ഇത് മുഖത്തു പുരട്ടുമ്പോള്‍ ചര്‍മ കോശങ്ങളിലൂടെ ആഗിരണം ചെയ്യപ്പെടുന്നു. ഇത് കൊളാജന്‍ ഉല്പാദനത്തിന് ഏറെ നല്ലതാണ്.
മുഖത്തെ ചുളിവുകള്‍ നീക്കാനും ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കാനും ഇതേറെ നല്ലതാണ്. ഇത് രാത്രി കിടക്കാന്‍ നേരം മുഖത്ത് പുരട്ടി 10 മിനിറ്റ് മസാജ് ചെയ്ത ശേഷം കിടക്കാം. നൈറ്റ് ക്രീം, മോയിസ്ചറൈസര്‍ തുടങ്ങിയ പല ഗുണങ്ങള്‍ ഒരുമിച്ച് നല്കുന്ന ഒന്നാണിത്. ഏത് ചര്‍മമുള്ളവര്‍ക്കും ഗുണകരമാണിത്.
മുടിയില്‍ പുരട്ടാനും
ഇത് മുടിയില്‍ പുരട്ടാനും ഏറെ നല്ലതാണ്. പ്രത്യേകിച്ചും വരണ്ട മുടിയുള്ളവര്‍ക്ക്. ഇത് രാത്രി അല്പം ശിരോചര്‍മത്തില്‍ പുരട്ടി കിടക്കാം. മുടിയ്ക്കുള്ള നല്ലൊരു ജെല്പായ്ക്കായി ഇത് പ്രവര്‍ത്തിയ്ക്കുന്നു. വൈറ്റമിന്‍ ഇയും മുടിയ്ക്ക് ഏറെ നല്ലതാണ്. മുടി കൊഴിയുന്നതിനുള്ള നല്ലൊരു പരിഹാരമാണിത്.
അകാലനരയ്ക്കും ഇത് ഗുണം നല്‍കും. കോള്‍ഡ് പോലുളള പ്രശ്നങ്ങളെങ്കില്‍ ഇത് രാവിലെ എപ്പോഴെങ്കിലും പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകുകയും ചെയ്യാം.