Sumayya P | Samayam Malayalam | Updated: 21 Mar 2023, 2:15 pm
ദുബായ് രാജ്യാന്തര എയർപോർട്ടുകളിലും വിവിധ പരിപാടികൾ അരങ്ങേറി.
ഹൈലൈറ്റ്:
- പുതിയതായി ആരംഭിച്ച വീഡിയോ കോൾ സേവനം വഴി ഉദ്യോഗസ്ഥർ നേരിട്ട് സംസാരിച്ചു.
- വിവിധങ്ങളായ ഭക്ഷണങ്ങളും, മറ്റും വിവിധ കാർണിവലിൽ ഒരുക്കിയിരുന്നു
വകുപ്പിന്റെ മുഖ്യകാര്യാലയമായ ജാഫ്ലിയയിലെ ഓഫീസിലാണ് സന്തോഷ ദിനത്തിലെ പ്രധാന ചടങ്ങുകൾ സംഘടിപ്പിച്ചത് .സന്തോഷ ദിനത്തിന്റെ പ്രസക്തി ഉളവാക്കുന്ന സന്ദേശ ഫ്ലക്സുകൾ ഓഫീസിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിച്ചുരുന്നു. ജീവനക്കാർ ഓഫീസുകൾ തോറും വിവിധ സമ്മാനങ്ങളും മറ്റും നൽകി കൊണ്ട് സംതൃപ്തി നിറഞ്ഞ സാഹചര്യം സൃഷ്ടിച്ചു. വകുപ്പിന്റെ പ്രധാന ഓഫീസിൽ അൽ സദാ ഗാർഡൻ എന്ന പേരിൽ ഹാപ്പിനസ് കാർണിവലും സംഘടിപ്പിച്ചിരുന്നു. വിവിധങ്ങളായ ഭക്ഷണങ്ങളും, മറ്റും വിവിധ കാർണിവലിൽ ഒരുക്കിയിരുന്നു .
ഇരുനൂറിലധികം രാജ്യക്കാർ
ലോകത്തിലെ ഒട്ടുമിക്ക സംസ്കാരവും സംഗമിക്കുന്ന ഭൂമികയാണ് യുഎഇ. സൗഹൃദത്തോടെയും സന്തോഷത്തോടെയുമാണ് സ്വദേശികളും വിദേശികളും ഇവിടെ വസിക്കുന്നത്. എല്ലാവർക്കും സന്തോഷ ജീവിതത്തിന്റെ മഹത്തായ മാതൃക പകരനാണ് രാജ്യത്തെ ഭരണാധികാരികൾ ആഗ്രഹിക്കുന്നത്. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഈ രംഗത്തെ കാഴ്ചപ്പാടുകൾ ഏറെ പ്രസക്തമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻറ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അല്‍ മറി പറഞ്ഞു.
Read Latest Gulf News and Malayalam News
പത്ത് വർഷത്തിനുശേഷം ശ്രീശാന്ത് ഐപിഎല്ലിൽ തിരിച്ചെത്തുന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക