മനാമ> റംസാൻ പ്രമാണിച്ച് യുഎഇയിൽ 1025 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. മാനുഷിക പരിഗണനവച്ചാണ് തീരുമാനം. മാപ്പ് നൽകിയ തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനുമുള്ള അവസരം നൽകും.
ക്ഷമയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങളുടെ പ്രതിഫലനംകൂടിയാണ് തീരുമാനമെന്ന് എമിറേറ്റ്സ് വാർത്താ ഏജൻസി അറിയിച്ചു. മോചിതരാകുന്ന തടവുകാരിൽ സ്വദേശികൾക്കു പുറമെ ഏതൊക്കെ വിദേശികൾ ഉൾപ്പെടും എന്ന് വ്യക്തമല്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..