ഇതോടെ റോജർ ഫെഡററിനും റാഫേൽ നദാലിനുമൊപ്പം 20 ഗ്രാൻഡ്സ്ലാം കിരീടം നേടിയ താരമാവാൻ ജോക്കോവിച്ചിന് കഴിഞ്ഞു
വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് മെൻസ് സിംഗിൾസ് ഫൈനലിൽ ഇറ്റലിയുടെ മാറ്റെയോ ബെറെറ്റിനെയെ പരാജയപ്പെടുത്തി ലോക ഒന്നാം നമ്പർ താരം നൊവോക് ജോക്കോവിച്ച് ജേതാവായി. നാല് സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിലാണ് സെർബിയൻ താരം ജയം സ്വന്തമാക്കിയത്. സ്കോർ 6-7, 6-4, 6-4, 6-3.
ജയത്തോടെ 20ാം ഗ്രാൻഡ്സ്ലാം കിരീടനേട്ടമാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. ഇതോടെ റോജർ ഫെഡററിനും റാഫേൽ നദാലിനുമൊപ്പം 20 ഗ്രാൻഡ്സ്ലാം കിരീടം നേടിയ താരമാവാൻ ജോക്കോവിച്ചിന് കഴിഞ്ഞു.
ജോക്കോവിച്ചിന്റെ വിംബിൾഡണിലെ അഞ്ചാം കിരീട നേട്ടമാണിത്. തുടർച്ചയായ മൂന്നാം വിംബിൾഡൺ കിരീടവും. 2011, 2014, 2015, 2018, 2019 വർഷങ്ങളിലാണ് ഇതിന് മുൻപത്തെ കിരീട നേട്ടങ്ങൾ. റോജർ ഫെഡറർ, വില്യം റെൻഷോ, പീറ്റ് സാംപ്രസ് എന്നിവർ മാത്രമാണ് വിംബിൾഡൺ കിരീടനേട്ടങ്ങളുടെ എണ്ണത്തിൽ ജോക്കോവിച്ചിന് മുന്നിലുള്ളത്.
Web Title: Wimbledon 2021 mens singles final novak djokovic won 20th grand slam title