Also Read: പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് അനുസരിച്ച് മാത്രമാക്കും; നടപടികൾ തുടങ്ങിയെന്ന് കുവെെറ്റ്
അതേസമയം, യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റമദാന് പ്രമാണിച്ച് 971 തടവുകാര്‍ക്കാണ് മാപ്പ് നല്‍കിയിരിക്കുന്നത്. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ഇതിനകം വ്യത്യസ്ത കാലത്തേക്ക് ശിക്ഷ അനുഭവിച്ചവരും അതേസമയം ശിക്ഷാ കാലാവധി ബാക്കിയുള്ളവരുമായ അന്തേവാസികളെയാണ് വിട്ടയക്കുന്നത്. അവര്‍ക്ക് ജീവിതത്തില്‍ രണ്ടാമത്തെ അവസരം നല്‍കുകയും കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹവും പറഞ്ഞു. വിശുദ്ധ മാസത്തിന്റെ ഉദാരമായ താല്പര്യത്തിന് അനുസൃതമായി യുഎഇ നേതാക്കള്‍ സാധാരണയായി ഓരോ വര്‍ഷവും നൂറുകണക്കിന് തടവുകാര്‍ക്ക് പൊതുമാപ്പ് വാഗ്ദാനം ചെയ്യാറുണ്ട്.
Also Read: തടി കുറയ്ക്കല്‍ മത്സരം; രണ്ട് മാസത്തിനിടയില്‍ 36.5 കിലോ കുറച്ച പ്രവാസിക്ക് ഒന്നാം സമ്മാനം
റാസല്‍ഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി 338 തടവുകാര്‍ക്കും മാപ്പ് നല്കി. ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി, നല്ല പെരുമാറ്റത്തിന്റെ ട്രാക്ക് റെക്കോഡുള്ള 151 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. നല്ല പെരുമാറ്റം പ്രകടിപ്പിച്ച 135 തടവുകാരെ മോചിപ്പിക്കാന്‍ അജ്മാന് ഭരണാധികാരി ശെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയും അനുമതി നല്കി. ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ല എമിറേറ്റിലെ ശിക്ഷാ, തിരുത്തല്‍ സ്ഥാപനങ്ങളില്‍ നിന്ന് നിരവധി തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു.
Read Latest Gulf News and Malayalam News
ബ്രഹ്മപുരം പ്രശ്നത്തിന് ഉടൻ പരിഹാരംകാണും; കളക്ടർ എൻഎസ്കെ ഉമേഷ് | NSK Umesh