Also Read: ‘എല്ലാ കള്ളന്മാരും മോദി’: രാഹുലിനെ കുടുക്കിയ പ്രസംഗം ഇതാണ്
ഐപിസി 504 പ്രകാരം, രാഹുല്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് എച്ച്എച്ച് വര്‍മ്മയാണ് വിധി പ്രസ്താവം നടത്തിയത്. വിധി കേള്‍ക്കാന്‍ രാഹുലും കോടതിയില്‍ എത്തിയിരുന്നു. 10,000 രൂപ കെട്ടിവെച്ച് കേസില്‍ ഇന്ന് തന്നെ ജാമ്യം ലഭിച്ചു. എന്നാല്‍, മേല്‍ക്കോടതി വിധി അനുസരിച്ചായിരിക്കും രാഹുലിന്റെ ലോക്സഭാംഗത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകുക.
കേസില്‍ അപ്പീല്‍ നല്കാന് 30 ദിവസത്തെ സമയമാണ് രാഹുല്‍ ഗാന്ധിക്ക് കോടതി അനുവദിച്ചത്. സൂറത്ത് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം രാഹുലിന് വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപി സ്ഥാനം നഷ്ടമാകും. സ്റ്റേ ചെയ്താല്‍ എംപി സ്ഥാനം നഷ്ടമാകില്ല. 2024 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേസില്‍ ഗുജറാത്ത് ഹൈക്കോടതി വിധി രാഹുലിനും കോണ്‍ഗ്രസിനും ഏറെ നിര്‍ണായകമായിരിക്കും.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മോദി സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം രാഹുല്‍ നടത്തിയത്. മുന്‍ ഗുജറാത്ത് മന്ത്രിയും ബിജെപി നേതാവുമായ പൂര്‍ണേഷ് മോദിയാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ കോലാറില്‍ നടന്ന പ്രസംഗമാണ് വിവാദമായത്.
Also Read: ശ്രമിച്ചത് അഴിമതി തുറന്നുകാട്ടാന്‍, ആരെയും വേദനിപ്പിക്കാനല്ല: പ്രതികരിച്ച് രാഹുല്‍ ഗാന്ധി
‘എല്ലാ കള്ളന്മാരുടേയും പേരില്‍ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാര്ക്കെല്ലാം മോദി എന്ന് പേര് വരുന്നത്. ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരും.’ എന്നായിരുന്നു അന്നത്തെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.
Read Latest Local News and Malayalam News
ഓൺലൈൻ വഴി പടക്കമെത്തിയാൽ പണി വരും….