രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളെ സജ്ജമാക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഒരാഴ്ച സൂഷ്മ നിരീക്ഷണം നടത്തുകയാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കും.
അമ്മൂമ്മമാരുടെ വൈറൽ ഒപ്പന | oppana
ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനുണ്ടാകുന്നത്. ബുധനാഴ്ച മാത്രം 210 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലായിരുന്നു കൂടുതല്‍ കേസുകള്‍. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍കാലത്തേത് പോലെ പ്രതിദിന രോഗികളുടെ എണ്ണം കൂടിയാല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. അതേസമയം കഴിഞ്ഞ ദിവത്തെ മരണ കണക്കില്‍ വന്ന പിഴവില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വകഭേദമുണ്ടോയെന്ന് അറിയാന്‍ ജീനോമിക് പരിശോധനകള്‍ നടത്തും. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്. തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. 1.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Read Latest Kerala News and Malayalam News
കളമശേരിയിൽ സയൻസ് പാർക്ക് വരുന്നു; 200 കോടി രൂപയുടെ പദ്ധതി