England vs Italy, UEFA EURO 2020 Final, Score, Goals, Live Streaming: ലൂക് ഷായാണ് സ്വന്തം ജന്മദിനത്തിന്റെ തലേദിവസം ഇംഗ്ലണ്ടിനായി രണ്ടാം മിനുറ്റിൽ ഗോൾ നേടിയത്
England vs Italy, UEFA EURO 2020 Final, Score, Goals, Live Streaming: യൂറോ 2020 ഫൈനൽ മത്സരം എക്സ്ട്രാ ടൈമിലേക്ക്. ഇറ്റലി-ഇംഗ്ലണ്ട് ഫൈനൽ മത്സരത്തിന്റെ 90 മിനുറ്റും ഇഞ്ചുറി ടൈമും കഴിഞ്ഞപ്പോൾ ഇരു ടീമുകളും ഓരോ ഗോളുമായി സമനിലയിൽ തുടർന്നതോടെ മത്സരം എക്സ്ട്രാടൈമിലേക്ക് പോവുകയായിരുന്നു.
മത്സരത്തിൽ ആദ്യ പകുതിയിൽ ഇംഗ്ലണ്ട് എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയിൽ ഇറ്റലി സമനില ഗോൾ നേടുകയായിരുന്നു.
ഇറ്റലിക്കെതിരായ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീഡ് നേടാൻ ആതിഥേയർക്ക് കഴിഞ്ഞു. രണ്ടാം മിനുറ്റിൽ ലൂക് ഷാ ആണ് ഇംഗ്ലണ്ടിന്റെ ഗോൾ നേടിയത്.
സ്വന്തം ജന്മദിനത്തിന് തൊട്ടുമുമ്പാണ് 25കാരനായ ലൂക്ക് ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനായി രണ്ടാം മിനുറ്റിൽ തന്നെ ഗോൾ നേടിയത്. തിങ്കളാഴ്ചയാണ് 1995 ജൂലൈ 12ന് ജനിച്ച ലൂക്കിന്റെ ജന്മദിനം.
പോരാട്ടത്തിന്റെ രണ്ടാം പകുതിയിൽ സമനില ഗോൾ നേടി ഇറ്റലി. മത്സരത്തിന്റെ 67ാം മിനുറ്റിൽ ലിയണാർഡോ ബൊണുച്ചിയാണ് സമനില ഗോൾ നേടിയത്.
1966 ല്‍ ഫിഫ ലോകകപ്പ് നേടിയതില്‍ പിന്നെ ഒരു സുപ്രധാന ടൂര്‍ണമെന്റില്‍ സെമി കടന്നിട്ടില്ല ഇംഗ്ലണ്ട്. 1968,1996 യൂറോ കപ്പുകള്‍, 1990, 2018 ലോകകപ്പ്, 2019 യുവേഫ നേഷന്‍സ് ലീഗ് എന്നിവയിലെല്ലാം സെമിയില്‍ പതറിയ മടങ്ങേണ്ടി വന്നിരുന്നു ഇംഗ്ലണ്ടിന്.
Read More: ഡ്രസ്സിങ് റൂമിനകത്ത് ആഘോഷം: കപ്പെടുത്ത് ചുവട് വച്ച് മെസിയും സഹതാരങ്ങളും-വീഡിയോ
ഇത്തവണ ഇംഗ്ലണ്ട് കഠിനമായ പാതകള്‍ താണ്ടിയാണ് ഫൈനല്‍ വരെ എത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ ജര്‍മനി, പിന്നീട് യുക്രൈന്, ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ ഡന്മാര്ക്ക് എന്നിവരെ കീഴടക്കി.
മുന്നേറ്റ നിരയില്‍ ഹാരി കെയിനിന്റെ ഫോം ടീമിന് ആശ്വാസമാണ്. ഡെന്മാര്ക്കിനെതിരെ പിഴച്ചെങ്കിലും റഹിം സ്റ്റെര്‍ലിങ്ങും ഫോമിലാണ്.
മറുവശത്ത് ഇറ്റലിയും തുല്യ ശക്തികളാണ്. സ്പെയിനിനെ പെനാലിറ്റിയില്‍ കീഴടക്കിയാണ് അസൂറികളുടെ ഫൈനല്‍ പ്രവേശനം. കഴിഞ്ഞ 15 യൂറോ മത്സരങ്ങളില്‍ ഇറ്റലി തോല്‍വിയറിഞ്ഞിട്ടില്ല.
പ്രതിരോധത്തിന് പേരുകേട്ട ഇറ്റാലിയന്‍ ടീം ഇത്തവണം മുന്നേറ്റത്തിലും ഒരു പടി മുന്നിലാണ്. ഗോള്‍ കണ്ടെത്തിയതിന് ശേഷം പ്രതിരോധത്തിലേക്ക് നീങ്ങുന്ന തനത് ശൈലി ഈ യൂറോയില്‍ ഇറ്റലി ഒഴിവാക്കിയിട്ടുണ്ട്.
Read More: മെസി ഫൈനലിൽ ഇറങ്ങിയത് പരിക്കുമായി; വെളിപ്പെടുത്തലുമായി അർജന്റീന പരീശീലകൻ
ഗ്രൂപ്പ് ഘട്ടത്തില്‍ ഗോള്‍ വഴങ്ങാതെ മുന്നേറിയ ഇറ്റാലിയന്‍ പട ക്വാര്‍ട്ടറില്‍ ബല്‍ജിയത്തേയും, സെമിയില്‍ സ്പെയിനേയും മറികടന്നു. സ്പെയിനെതിരെ നിലവാരത്തിനൊത്ത് ഉയരാനായില്ലെങ്കിലും ഫൈനലിന്റെ സമ്മര്‍ദം ഇറ്റലിക്കുണ്ടാവില്ല. ബൊനൂച്ചിയും, കെല്ലിനിയും ചേരുന്ന പ്രതിരോധ നിരയാണ് അവരുടെ കരുത്ത്.
What are the timings of Italy vs England Euro 2020 final match? മത്സര സമയം
ഇന്ത്യൻ സമയം തിങ്കളാഴ്ച അർദ്ധരാത്രി കഴിഞ്ഞ് 12.30 നാണ് മത്സരം ആരംഭിക്കുന്നത്.
Where is Italy vs England Euro 2020 final match?– മത്സരം നടക്കുന്നത് എവിടെയാണ്?
ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്താണ് ഇറ്റലി-ഇംഗ്ലണ്ട് ഫൈനൽ മത്സരം നടക്കുന്നത്.
Which TV channel will broadcast Italy vs England Euro 2020 final match?– യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം ഏത് ചാനലിൽ കാണാം?
യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ 3 ചാനലിൽ കാണാം.
Where can you live stream Italy vs England Euro 2020 final match?– യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം?
സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും
Also Read: Copa America 2021: സാംബ താളം നിലച്ചു; മാരക്കാനയില്‍ അര്‍ജന്റീനയ്ക്ക് പട്ടാഭിഷേകം
Web Title: England vs italy uefa euro 2020 final score goals result live streaming updates