മുട്ട- ഒലീവ് ഓയിൽ പായ്ക്ക്
മുടിയ്ക്ക് ആവശ്യമായ പ്രോട്ടീനുകൾ വളരെയധികം അടങ്ങിയിട്ടുള്ളതാണ് മുട്ട. പ്രകൃതിദത്തമായ കണ്ടീഷണറായി ഇത് പ്രവർത്തിക്കും. കൂടാതെ മുടിയുടെ കൊഴിച്ചിൽ ഇല്ലാതാക്കാനും ഇത് സഹായിക്കും. മുടിയിലെ വരൾച്ച ഇല്ലാതാക്കാൻ ഒലീവ് ഓയിൽ വളരെയധികം സഹായിക്കും. മുടിയ്ക്ക് ജലാംശം നൽകുന്നതിനും ഇത് സഹായിക്കും.
ഇത് തയാറാക്കാൻ – ഒരു മുട്ടയുടെ മഞ്ഞക്കരു ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിൽ കലർത്തി മുടിയിലും തലയോട്ടിയിലും പുരട്ടുക. 30 മിനിറ്റിന് ശേഷം മുടി സാധാരണ വെള്ളത്തിൽ നന്നായി കഴുകി വ്യത്തിയാക്കാവുന്നതാണ്. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുന്നതും നല്ലതാണ്.
കറ്റാർവാഴ – തേൻ പായ്ക്ക്
മുടിയുടെയും ചർമ്മത്തിൻ്റെയും പല പ്രശ്നങ്ങൾക്കുമുള്ള പരിഹാര മാർഗാണ് കറ്റാർവാഴ. വീട്ടിൽ പറമ്പിലും മറ്റും വളരെ സുലഭമായി ലഭിക്കുന്ന ചിലവ് കുറഞ്ഞ സൗന്ദര്യവർധക ഉത്പ്പന്നമാണ് കറ്റാർവാഴ. ഇത് വെറുതെ മുഖത്തും മുടിയിലുമൊക്കെ തേയ്ക്കുന്നതും ഏറെ നല്ലതാണ്.
പായ്ക്ക് തയാറാക്കാൻ – 2 ടേബിൾസ്പൂൺ കറ്റാർ വാഴ ജെൽ 1 ടേബിൾസ്പൂൺ തേനിൽ കലർത്തി മുടിയിലും തലയോട്ടിയിലും പുരട്ടുക. 30 മിനിറ്റ് വച്ച ശേഷം മുടി ചെറു ചൂടുവെള്ളത്തിൽ കഴുകി വ്യത്തിയാക്കാവുന്നതാണ്.
ഉള്ളി നീര് പായ്ക്ക്
മുടി വളരാൻ ഏറ്റവും മികച്ചതാണ് ഉള്ളി നീര്. ഇതിൽ ധാരാളം ആൻ്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കും. താരൻ പോലുള്ള പ്രശ്നങ്ങൾ അകറ്റാനും മുടികൊഴിച്ചിൽ നല്ല രീതിയിൽ തടയാനും ഇത് വളരെയധികം സഹായിക്കും. ഉള്ളിയുടെ ഗുണം ലഭിക്കാൻ പലപ്പോഴും ഇത് തനിയെ പുരട്ടുന്നതാണ് ഏറ്റവും നല്ലത്.
Also Read: എണ്ണ തേയ്ക്കാനും ഹെയർ പായ്ക്ക് ഇടാനും മടിയാണെങ്കിൽ ഇതൊന്ന് കഴിച്ച് നോക്കൂ
പായ്ക്ക് തയാറാക്കാൻ – ഒരു ഉള്ളി മിക്സിയിൽ അരച്ച് അതിന്റെ നീര് എടുക്കുക. നീര് മുടിയിലും തലയോട്ടിയിലും പുരട്ടി 30 മിനിറ്റ് നേരം വയ്ക്കുക, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി വ്യത്തിയാക്കുക.
കറിവേപ്പില
മുടിയുടെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് കറിവേപ്പില. മുടിയ്ക്ക് നിറവും ബലവും നൽകാൻ കറിവേപ്പില വളരെയധികം സഹായിക്കും. പോഷകങ്ങളുടെ കലവറയാണ് കറിവേപ്പില. മുടി വളർച്ചയെ ത്വരതിപ്പെടുത്താൻ സഹായിക്കുന്നതാണ് കറിവേപ്പില. ഇത് പല തരത്തിലുള്ള പ്രശ്നങ്ങൾക്കും പരിഹാരം നൽകും. കറിവേപ്പിലയിലെ ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും നിങ്ങളുടെ മുടി കൂടുതൽ ആരോഗ്യമുള്ളവരും ബലമുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു.
പായ്ക്ക് തയാറാക്കാൻ – ഒരു ഗ്ലാസ് വെള്ളത്തിൽ കറിവേപ്പിലയിട്ട് നന്നായി തിളപ്പിക്കുക. വെള്ളം പകുതിയാകുന്നത് വരെ തിളപ്പിച്ച ശേഷം ഇത് തണുക്കാൻ വയ്ക്കുക. അതിന് ശേഷം ഇത് ഒരു സ്പ്രെ ബോട്ടിലോ അല്ലെങ്കിൽ പഞ്ഞിയോ ഉപയോഗിച്ച് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം. 30 മിനിറ്റിന് ശേഷം ഇത് കഴുകി വൃത്തിയാക്കാം.
English Summary: Hair fall remedies
Disclaimer: പൊതു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയാറാക്കിയിരിക്കുന്നത്. ഏതൊരു പായ്ക്ക് പരീക്ഷിക്കുന്നതിന് മുൻപും പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.
കൂടുതൽ ബ്യൂട്ടി വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.