റിയാദ്: പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മായനാട് സ്വദേശി കുനിയില്‍ സുനിലിനെയാണ് റിയാദിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 54 വയസായിരുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് മരണം. നാല് വര്‍ഷം മുമ്പാണ് സുനില്‍ അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയത്.
ഫൈസല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോകാനുള്ള കാത്തിരിപ്പിനിടെയാണ് കുടുംബത്തെ തേടി അപ്രതീക്ഷിത വിയോഗ വാര്‍ത്ത എത്തുന്നത്. മരണകാരണം വ്യക്തമല്ല. ബത്ഹയിലെ ഒരു ഭക്ഷണ ശാലയില്‍ ജോലി ചെയ്ത് വരികയായിരുന്നു സുനില്‍. മലയാളി സമൂഹത്തിനിടയില്‍ സുപരിചിതനായ വ്യക്തി കൂടിയായിരുന്നു സുനില്‍. താമസാനുമതി രേഖയായ ഇഖാമ കാലാവധി രണ്ട് വര്‍ഷം മുമ്പാണ് അവസാനിച്ചത്. ഷാജയാണ് സുനിലിന്റെ ഭാര്യ. രണ്ട് മക്കളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
66-ാമത് തെക്കൻ കുരിശുമല മഹാതീർത്ഥാടനത്തിന് കൊടിയേറി
Read Latest Gulf Newsand Malayalam News
മക്കയിലെ ഗ്രാന്റ് മസ്ജിദിൽ ഇഅ്തികാഫിനുള്ള ബുക്കിംഗ് തുടങ്ങി
തീരമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തീരസദസ്സ്: സംസ്ഥാനതല ഉദ്ഘാടനം പൊഴിയൂരിൽ
തീരമേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കി പരിഹരിക്കുന്നതിന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ തീരസദസ്സ് നടത്തുമെന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 23 ന് പൊഴിയൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു. തീരസദസ്സ് സ്വാഗത സംഘ രൂപീകരണ യോഗവും പൊഴിയൂർ എവിഎം കനാൽ നവീകരണ പ്രവർത്തന ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി. തീര സദസ്സിൻ്റെ വിപുലമായ നടത്തിപ്പിന് കെ ആൻസലൻ എം എൽ എ രക്ഷാധികാരിയായി സ്വാഗത സംഘവും രൂപീകരിച്ചു.
ജനപ്രതിനിധികളെയും വിവിധ വകുപ്പ് മേധാവികളെയും പങ്കെടുപ്പിച്ച് ഏപ്രില്‍ 24 മുതൽ മേയ് 28 വരെയുള്ള ദിവസങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുക. തീരദേശ മേഖലയിൽ താമസിക്കുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങളും പരാതികളും വിശകലനം ചെയ്ത് പരിഹാരം കണ്ടെത്താനുള്ള വേദിയെന്ന നിലയിലാണ് തീരസദസ് വിഭാവനം ചെയ്തിട്ടുള്ളത്.
ചടങ്ങിൽ കെ അൻസലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പൊഴിയൂർ എവിഎം കനാൽ നവീകരണത്തിനായി രണ്ട് കോടി രൂപയാണ് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. വർഷങ്ങളായി മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിലാണ് പൂവാർ മുതൽ കുളച്ചൽ വരെ ദൈർഘ്യമുള്ള എവിഎം കനാൽ.