അയോഗ്യനാക്കിയ നടപടിയിൽ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുധാകരൻ.
“ഉപതെരഞ്ഞെടുപ്പ് എപ്പോൾ വേണമെങ്കിലും പ്രഖ്യാപിച്ചോട്ടെ, ഞങ്ങൾ നേരിടാൻ തയ്യാറാണ്. ആരു ഭരിക്കണമെന്ന് ഇന്ത്യയിലെ ജനങ്ങൾ തീരുമാനിക്കട്ടെ. നീതി നിലനിൽക്കണോ, അനീതി നിലനിൽക്കണോ എന്ന് തീരുമാനിക്കേണ്ടത് ജനതയാണ്. അത് അവരുടെ അവകാശമാണ്. തെരഞ്ഞെടുപ്പ് രംഗം സൃഷ്ടിക്കുകയാണെങ്കിൽ ജനം ആ സന്ദർഭത്തെ ഉപയോഗപ്പെടുത്തുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ജനങ്ങൾക്കു മുന്നിൽ തോൽക്കേണ്ടി വരില്ലെന്ന പൂർണ വിശ്വാസം കോൺഗ്രസിനുണ്ട്. സത്യവും നീതിയും നമ്മോടൊപ്പമാണ്. ഒരു കാലത്തും കോൺഗ്രസ് ഒറ്റപ്പെട്ടുപോകില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രസ്ഥാനം മുന്നോട്ടുപോകും. തടയാനോ തടുക്കാനോ ആർക്കും സാധിക്കില്ല” – കെ സുധാകരൻ വ്യക്തമാക്കി.
1200 വർഷം പഴക്കം ; റിയാദിലെ ചെമ്പ് നാണയം ഇവിടെയും
തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദിസമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രണ്ടു വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയത്. കോടതി ഉത്തരവു പുറത്തുവന്ന വ്യാഴാഴ്ച മുതൽ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നു അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നു ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
Rahul Gandhi:’നിശബ്ദരാക്കാനാകില്ല, നിയമപരമായും രാഷ്ട്രീയപരമായും നേരിടും’; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ വിമർശിച്ച് കോൺഗ്രസ്
വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധിയെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കിയതോടെയാണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിനു വഴിയൊരുങ്ങുന്നത്. അതേസമയം നടപടിയെ നിയമപരമായി നേരിടാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. കോൺഗ്രസിനെ ഭീഷണിപ്പെടുത്താനോ നിശബ്ദരാക്കാനോ ആകില്ലെന്നും മുതിർന്ന നേതാക്കൾ പ്രതികരിച്ചു. രണ്ടു വർഷത്തെ ശിക്ഷാ വിധി പ്രഖ്യാപിച്ചപ്പോൾ തന്നെ നടപടി സംശയിച്ചിരുന്നതായും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
Read Latest Kerala News and Malayalam News