കുവൈത്ത് സിറ്റി> കുവൈത്തിൽ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ചെറുവഞ്ചിയിൽ ഉല്ലാസയാത്ര നടത്തുന്നതിനിടെയിലാണ് അപകടമുണ്ടായത്. ലുലു എക്സ്ചേഞ്ച് ജിവനക്കാരായ കണ്ണൂർ പുതിയവീട് സുകേഷ് (44), പത്തനംതിട്ട മോഴശേരിയിൽ ജോസഫ് മത്തായി (ടിജോ 29) എന്നിവരാണ് മരിച്ചത്.
സുകേഷ് ലുലു എക്സ്ചേഞ്ച് കോർപ്പറേറ്റ് മാനേജരും, ടിജോ അക്കൗണ്ട് അസി. മാനേജരുമായിരുന്നു. കുവൈറ്റിൽ ഖൈറാൻ റിസോർട്ട് മേഖലയിലാണ് അപകടം ഉണ്ടായത്. ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..