രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇടയിൽ ആണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഫൈസലിന്റെ മൃതദേഹം കഴിഞ്ഞ ദിവസം ലഭിച്ചത്. ഹമദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിൽ ആണ് മൃതദേഹം സൂക്ഷിരുന്നത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. തകര്‍ന്നു വീണ കെട്ടിടത്തിൽ ആയിരുന്നു ഫെെസൽ താമസിച്ചിരുന്നത്. ദോഹയിലെ സാംസ്കാരിക, കലാ വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു ഫെെസൽ. നല്ലൊരു ഗായകൻ ആയിരുന്നു ഫെെസൽ. അപകടമുണ്ടായതിന് ശേഷം ഫെെസലിനെ കാണാതായി. ഇതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തി. ഇതിന്റെ ഇടയിൽ ആണ് കഴിഞ്ഞ ദിവസം രാത്രിയോടെ മൃതദേഹം ലഭിച്ചത്.
Also Read: കുവൈറ്റ് പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി? മരുന്നിന് ഫീസ് ഒഴിവാക്കി വില ഈടാക്കാന്‍ നടപടി വരുന്നു
ഭാര്യ: റബീന. മക്കള്‍: റന, നദ, ഫാബിന്, മാതാവ്: ഖദീജ സഹോദരങ്ങള്‍: ഹാരിസ്, ഹസീന. ബുധനാഴ്ച രാവിലെയാണ് ബി റിങ് റോഡിലെ മന്‍സൂറയിലെ ബിന്‍ ദുര്‍ഹാം ഏരിയയില്‍ സ്ഥിതി ചെയ്തിരുന്ന കെട്ടിടം തകർന്നു വീഴുന്നത്. നാല് നില കെട്ടിടം ആണ് തകർന്നു വീണത്. 7 പേരെ സംഭവസ്ഥലത്തു നിന്നും പരുക്കുകളോടെ രക്ഷപ്പെടുത്തി. അവശിഷ്ടങ്ങള്‍ക്കിടയിൽപ്പെട്ട ഒരാളുടെ മരണം അപ്പോൾ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ മരണപ്പെട്ടവരുടെ എണ്ണം 2 ആയി.
Read Latest Gulf News and Malayalam News
നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്