അമേരിക്ക, പെറു, ജപ്പാൻ, ഐസ്ലൻഡ്, കെനിയ, തായ്ലൻഡ്, നമീബിയ, ഗ്രീസ്, ന്യൂസിലൻഡ്, ചിലി, ഇറ്റലി, വിയറ്റ്നാം, സ്വിറ്റ്സർലൻഡ്, കാനഡ എന്നിവയാണ് ഒമാനിന് മുന്നിലുള്ള രാജ്യങ്ങൾ. ഉയർന്ന പർവതങ്ങൾ, മണൽ നിറഞ്ഞ തീരപ്രദേശങ്ങൾ , ഭംഗിയുള്ള നഗരങ്ങൾ എന്നിവയാണ് ഇതിൽപെടുന്നത്. ഒരോ സ്ഥലങ്ങളുടെ പ്രത്യേകത ലിസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. ഇസ്ലാമിക വാസ്തുവിദ്യയുടെ പ്രശസ്തമായ കലാസൃഷ്ടികൾ ഇതിൽ കാണുന്നുണ്ട്. സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്ജിദിനെ കുറിച്ചും ഇതിൽ പറയുന്നുണ്ട്.
Also Read: പ്രവാസികള്‍ക്ക് കുവൈറ്റിനോട് പ്രിയം കുറയുന്നു; കഴിഞ്ഞ വര്‍ഷം രാജ്യം വിട്ടത് 1.79 ലക്ഷം പ്രവാസികള്‍
അതേസമയം, ഈ വർഷത്തെ ഏറ്റവും ശക്തമായ കറൻസികളുടെ പട്ടികയിൽ ഒമാൻ കറൻസി ഇടം നേടിയിട്ടുണ്ട്. ഫോബ്സ് മാസിക തയാറാക്കിയ പട്ടികയിൽ ആണ് ഒമാൻ കറൻസി ഇടം നേടിയിരിക്കുന്നത്. ഒരു റിയാലിന് ശരാശരി 2.60 ഡോളറാണ് വിനിമയ നിരക്ക് വരുന്നത്. അത് കൊണ്ട് തന്നെ പട്ടികയിൽ ഒന്നാം സ്ഥാനം ആണ് ഒമാൻ ദിനാർ കരസ്ഥമാക്കിയിരിക്കുന്നത്. കുവെെറ്റ്, ബഹ്റെെൻ ദിനാർ രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനവും ജോർഡാൻ ദിനാർ നാലാം സ്ഥാനവും കരസ്ഥമാക്കി. അഞ്ചാം സ്ഥാനത്ത് ആണ് ബ്രീട്ടീഷ് പൗണ്ട് എത്തിയിരിക്കുന്നത്.
ഓരോ കറൻസിയുടെയും ഒരു യൂനിറ്റ് വാങ്ങാൻ ആവശ്യമായ ഡോളറിന്റെ അടിസ്ഥാനത്തിൽ ആണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും ശക്തമായ കറൻസികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്.
Read Latest Gulf News and Malayalam News
വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ച 104 ലിറ്റർ മദ്യം പിടികൂടി