Authored by Mary Margret | Samayam Malayalam | Updated: 26 Mar 2023, 6:58 pm
‘ബിജെപിക്കു വേണ്ടി ജോലി ചെയ്യാനാണെങ്കില്‍ എന്തിനാണ് മാധ്യമപ്രവര്‍ത്തകനായി തുടരുന്നതെന്നും ബിജെപിയുടെ ബാഡ്ജ് ധരിക്കണമെന്നും’ രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞത്.
എംപി സ്ഥാനം നഷ്ടമാകുമോ എന്നതുള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചോദിക്കവെ രാഹുല്‍ ക്ഷുഭിതനായി എന്നാണ് പ്രസ് ക്ലബ് ആരോപിച്ചത്. ബിജെപിക്കു വേണ്ടി ഇത്ര നേരിട്ട് ജോലി ചെയ്യുന്നത് എന്തിനാണെന്ന് ആയിരുന്നു മാധ്യമപ്രവര്‍ത്തകനോട് രാഹുല്‍ ഗാന്ധിയുടെ ചോദ്യം. ‘ബിജെപിക്കു വേണ്ടി ജോലി ചെയ്യാനാണെങ്കില്‍ എന്തിനാണ് മാധ്യമപ്രവര്‍ത്തകനായി തുടരുന്നതെന്നും ബിജെപിയുടെ ബാഡ്ജ് ധരിക്കണമെന്നും’ രാഹുല്‍ പ്രതികരിച്ചു.
Also Read: ബ്രിട്ടനിൽ മലയാളി വൈദികനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിഇതിനു പിന്നാലെയാണ് രാഹുലിനെതിരെ വിമര്‍ശനവുമായി പ്രസ് ക്ലബ് പ്രസ്താവന ഇറക്കിയത്. ഒരു മാധ്യമപ്രവര്‍ത്തകന്റെ ജോലി വാര്‍ത്താസമ്മേളനം വിളിക്കുന്ന രാഷ്ട്രീയക്കാരോട് മാന്യമായ രീതിയില്‍ ചോദ്യം ചോദിക്കുകയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവര്‍ത്തനത്തിന്റെ അന്തസ്സിനെതിരെയാണ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായ രാഹുല്‍ പ്രവര്‍ത്തിച്ചത്. അങ്ങേയറ്റം അപലപനീയമാണ്, പ്രസ് ക്ലബ് പ്രസ്താവനയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍, രാഹുല്‍ ഗാന്ധി തിരുത്തല്‍ വരുത്തുകയും ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകനോട് മാപ്പ് പറയുകയും ചെയ്യണമെന്നാണ് പ്രസ്താവനയില്‍ പ്രസ് ക്ലബിന്റെ ആവശ്യം.
Read Latest National News and Malayalam News
വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ച 104 ലിറ്റർ മദ്യം പിടികൂടി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക